ആതിര, ക്യുബോ എന്നീ ഷോർട്ട് ഫിലിമുകൾക്ക് ശേഷം, മനോരമ മ്യൂസിക്കിനായി, റാസി റൊസാരിയോ എഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ - ഫാന്റസി ഷോർട്ട് ഫിലിം 'മാജിക്ക് ബലൂൺസ് ' റിലീസ് ചെയ്തു. യുട്യൂബിലാണ് ഹ്രസ്വ ചിത്രം റിലീസ് ചെയ്തത്.
ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി, ആദി, അവൾ തന്റെ ടീച്ചറോട് വൈകി ക്ലാസ്സിൽ വന്നതിനുള്ള കാരണം വിവരിക്കുന്നതാണ് ഈ ഷോർട്ട് ഫിലിം. മാലാ പാർവ്വതി, ഇവാൻഷിക പ്രത്യുഷ്, ഗിരീഷ് കരുണാകരൻ, അക്സാ അസ്റാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കാമറ, ഷാനിഷും, എഡിറ്റിംഗ് - ബി ജി എം, രാജേഷ് ഗോപാലും നിർവ്വഹിച്ചിരിക്കുന്നു. മനയ്ക്കൽ ഫിലിംസിന്റെ ബാനറിൽ ബാബുരാജ് മനയ്ക്കൽ ആണ് പ്രൊഡ്യൂസർ. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഷോർട്ട് ഫിലിമിന് ലഭിക്കുന്നത്.
ENGLISH SUMMARY:
'Magic Balloons,' a heartwarming musical-fantasy short film directed by Razi Rosario, has been released on Manorama Music’s YouTube channel. Starring Maala Parvathi and child actor Ivanshika Prathyush, the film tells the innocent story of a first-grade student explaining her lateness to her teacher. Produced by Baburaj Manackal under the Manackal Films banner, the project features cinematography by Shanish and editing/BGM by Rajesh Gopal. Fans of short cinema are praising its creative storytelling and emotional appeal.