മലയാള സിനിമയിലെയും ടെലിവിഷനിലെയും സുപരിചിതയായ കലാകാരിയാണ് കൃഷ്ണപ്രഭ. അഭിനയം, നൃത്തം, സംഗീതം എന്നിങ്ങനെ കലയുടെ വിവിധ മേഖലകളിൽ കൃഷ്ണപ്രഭ കഴിവ് തെളിയിച്ചിട്ടുണ്ട്. 2000 ത്തില്‍ കോമഡി വേഷങ്ങള്‍ ചെയ്ത് ടെലിവിഷന്‍ രംഗത്തെത്തിയ കൃഷ്ണപ്രഭ പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. തന്‍റെ വിവാഹ സങ്കല്‍പ്പത്തെ പറ്റി കൃഷ്ണപ്രഭ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നുണ്ട്. 

കല്യാണം ഒരു നല്ല ഇടപാടായി തോന്നിയില്ലെന്നാണ്  കൃഷ്ണപ്രഭ പറയുന്നത്. ടീന്‍ ഏജ് മുതല്‍ ഇതേ അഭിപ്രായമാണ്. എന്‍റെ ചുറ്റുമുള്ള അനുഭവം വച്ചാണ് അഭിപ്രായം പറയുന്നതെന്നും കൃഷ്ണപ്രഭ പറഞ്ഞു. കല്യാണത്തോട് എതിര്‍പ്പുണ്ട്. അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാന്‍ വയ്യ. ഞാന്‍ ടീനേജ് മുതല്‍ ആലോചിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ചുറ്റിനുമുള്ള ആള്‍ക്കാരുടെ കാര്യം കാണുന്നത്. അപ്പോള്‍ തീരുമാനം ശരിയായെന്ന് തോന്നിയെന്നും കൃഷ്ണപ്രഭ പറഞ്ഞു.

''മിക്ക സുഹൃത്തുക്കളും ഉന്തു ഉരുട്ടിയാണ് ജീവിക്കുന്നത്. അങ്ങനെ ജീവfക്കേണ്ട ആവശ്യമില്ല. വിവാഹം കഴിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല. ചേട്ടന് 46 വയസായി. അവന്‍ കല്യാണം കഴിച്ചിട്ടില്ല. എപ്പോ തോന്നുന്നോ അപ്പോള്‍ കഴിച്ചാല്‍ മതിയെന്നാണ് അമ്മ പറയുന്നത്. അവര്‍ക്ക് വേണണെങ്കില്‍ കഴിക്കുമെന്ന് ചോദിക്കുന്നവരോട് അമ്മ പറയും. വീട്ടില്‍ മൂന്നു പേരും ഇക്കാര്യം സംസാരിക്കാറില്ല'' എന്നാണ് കൃഷ്ണപ്രഭ  മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

തനിക്ക് സ്വതന്ത്രമായ ചിരിക്കാന്‍ സാധിക്കുന്നത് കല്യാണം കഴിക്കാത്തത് കൊണ്ടാണെന്നും കൃഷ്ണപ്രഭ. ''ചിലആള്‍ക്കാര്‍ പറയും എന്തിനാണ് ചിരിക്കുന്നതെന്ന്. എങ്ങനെയാണ് ഇങ്ങനെ ചിരിക്കാന്‍ പറ്റുന്നേ എന്ന് ചോദിക്കും. ചിരിക്കാന്‍ സാധിക്കുന്നതിന് കാരണം ഒന്ന് കല്യാണം കഴിച്ചിട്ടില്ല. വെറെ ആരെയും ബോധിപ്പിക്കേണ്ട''. 

ലൈഫില്‍ ഒരു പാര്‍ട്ണര്‍ ആവശ്യമാണെന്നും കൃഷ്ണപ്രഭ പറഞ്ഞു. കാര്യങ്ങള്‍ പറയാനായിട്ടൊക്ക അങ്ങനെയൊരാള്‍ ഉണ്ടാകുന്നത് നല്ലതാണ്. സമൂഹത്തെ കാണിക്കാന്‍ വഴിയെ പോണ ആരെയെങ്കിലും  കല്യാണം കഴിച്ചിട്ട് ഇവനവന്‍റെ സന്തോഷം കളയേണ്ട കാര്യമുണ്ടോ എന്നും കൃഷ്ണപ്രഭ പറഞ്ഞു. കംപാനിയനൊക്കെയുണ്ടെന്നും ആള്‍ സേഫായി ഇരിപ്പുണ്ടെന്നും കൃഷ്ണപ്രഭ പറഞ്ഞു. പുള്ളിയകൊണ്ട് എനിക്കും പുള്ളിക്ക് എന്ന കൊണ്ടും ശല്യവുമില്ല. അമ്മയ്ക്കും ചേട്ടനും ഇക്കാര്യം അറിയാമെന്നും കൃഷ്ണപ്രഭ പറഞ്ഞു. 

ENGLISH SUMMARY:

Krishnaprabha, a well-known artist in Malayalam cinema and television, has shared her unconventional views on marriage. She believes that marriage did not seem like a good transaction to her, a sentiment she has held since her teenage years based on her observations of those around her.