ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് താര ജോഡികളായിരുന്നു മഞ്ജു വാരിയറും ദിലീപും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹ മോചനവും വലിയ ചര്‍ച്ചയുമായതാണ്. വിവാഹമോചന ശേഷം ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം മഞ്ജു ഒഴിഞ്ഞുമാറുന്നതും ശ്രദ്ധേയമായിരുന്നു. 

ഇപ്പോഴിതാ ആരാധകരെ അമ്പരിപ്പിച്ച് മഞ്ജു പങ്കുവച്ച പോസ്റ്റിലെ ദിലീപിന്‍റെ സാന്നിധ്യം ശ്രദ്ധ നേടുകയാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'സല്ലാപം' എന്ന ചിത്രത്തിന്‍റെ പോസ്റ്ററാണ് മഞ്ജു പങ്കുവച്ചത്. ചിത്രത്തിന്‍റെ 30-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മനോജ് കെ.ജയന്‍ പങ്കുവച്ച പോസ്റ്റാണ് മഞ്ജുവും ഷെയര്‍ ചെയ്തത്. 'പൊന്നിൽ കുളിച്ചു നിന്ന ആ ചന്ദ്രികാവസന്തത്തിന് ഇന്നേക്ക് 30 വയസ്സ്' എന്ന കുറിപ്പിനൊപ്പമാണ് മനോജ് കെ.ജയന്‍ പോസ്റ്റ് പങ്കുവച്ചത്. 

ഇതോടെ മ‍ഞ്ജുവിന്‍റെ പ്രഫഷനലിസം കൂടിയാണ് ചര്‍ച്ചയാവുന്നത്. വ്യക്തിജീവിതം പ്രഫഷനില്‍ കലര്‍ത്താത്ത മഞ്ജു കലയോടുള്ള ബഹുമാനം കൂടിയാണ് കാണിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍ പറയുന്നു. 1996ല്‍ സുന്ദര്‍ ദാസിന്‍റെ സംവിധാനത്തിലാണ് 'സല്ലാപം' റിലീസ് ചെയ്തത്. ലോഹിത ദാസായിരുന്നു ചിത്രത്തിന്‍റെ തിരക്കഥയെഴുതിയത്.  കലാഭവൻ മണി, ബിന്ദു പണിക്കർ, എൻ.എഫ്. വർഗീസ് മുതലയാവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

ENGLISH SUMMARY:

Manju Warrier's professional life has recently garnered attention due to a social media post where she shared a poster of her iconic film 'Sallaapam,' marking its 30th anniversary. This gesture, which includes her former husband Dileep's presence in the film, is being praised as a sign of her professionalism and respect for art.