navya-nair

Image Credit : Facebook

ഭര്‍തൃമാതാവിന്‍റെ വിയോഗവാര്‍ത്ത പങ്കുവച്ച് നടിയും നര്‍ത്തകിയുമായ നവ്യ നായര്‍. ഭര്‍തൃമാതാവിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം ഹൃദയഭേദകമായ കുറിപ്പും നവ്യ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ശാന്ത മേനോന്‍ എന്നാണ് ഭര്‍തൃമാതാവിന്‍റെ പേര്. സംസ്കാരച്ചടങ്ങുകള്‍ വൈകിട്ട് മൂന്നുമണിക്ക് ചങ്ങനാശേരിയില്‍ നടക്കുമെന്നും നവ്യ തന്‍റെ കുറിപ്പിലൂടെ അറിയിച്ചു.

നവ്യ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം: അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു. 

എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. 'മക്കളേ.'. ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. 'മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ ' നിത്യ ശാന്തി നേരുന്നു - നവ്യ കുറിച്ചു. 

ENGLISH SUMMARY:

Navya Nair has shared the news of her mother-in-law's passing. She posted a heartfelt message along with pictures with her mother-in-law, Shanta Menon, announcing the funeral details.