ea-rajendran

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു. അന്ത്യം കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടന്‍‌ മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്. അസുഖബാധിതനായി ഏറെനാളായി ചികില്‍സയിലായിരുന്നു. കേരളത്തിലെ നാടക രംഗത്ത് സജീവ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു. 

കൊല്ലത്തെ കാളിദാസ കലാം കേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തകനായിരുന്നു. അടുത്ത കാലത്തും നാടക പ്രവർത്തനങ്ങൾ സജീവമാവുകയും ഇടപെടുകയും നടനായി അഭിനയിക്കുകയും ചെയ്തിരുന്നു. ഭാര്യ പിതാവ് ഒ. മാധവന്‍റെ ഉടമസ്ഥതയിലുള്ള കലാകേന്ദ്രത്തിന്‍റെ നെടുംതൂണായി. 1987 ല്‍ മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവര്‍ഡ് നാടകത്തിന് ലഭിച്ചിരുന്നു.

സിനിമയിലും അദ്ദേഹം സജീവമായിരുന്നു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം രാജേന്ദ്രന്‍ സിനിമയില്‍ സജീവമാകുന്നത്. പ്രണയവര്‍ണങ്ങള്‍, പാട്ടാഭിഷേകം, ദയ തുടങ്ങി 60ഓളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും അഭിനയിച്ചു. 

ENGLISH SUMMARY:

E.A. Rajendran, a prominent Malayalam actor and director, has passed away. He was a key figure in the Kerala theatre scene and associated with Kollam's Kalidasa Kalakendra.