അടുത്തിടെ സിനിമാലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും. അടുത്തിടെ ഇരുവരും തായ്​ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഗോവണിപ്പടിയിൽ പരസ്പരം പുണര്‍ന്നു നിൽക്കുന്ന ഇരുവരുടെയും ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. 

ഇപ്പോള്‍ ഹണിമൂണ്‍ വിഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. തായ്‌ലൻഡിലെ കോ സാമുയി ദ്വീപിലാണ് രശ്മികയും വിജയ്​യും ഹണിമൂൺ ആഘോഷമാക്കിയത്. ആഡംബര റിസോർട്ടുകൾക്ക് പകരം സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി കടലിന് അഭിമുഖമായുള്ള ഒരു എയർബിഎൻബി വില്ലയിലാണ് ഇരുവരും താമസിക്കുന്നത്. ഇവർക്കൊപ്പം അടുത്ത സുഹൃത്തുക്കളും ട്രിപ്പിലുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 26-നാണ് വിജയ് ദേവരകൊണ്ട രശ്മികയും തമ്മിലുള്ള വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മാർച്ച് 4 ന് ദമ്പതികള്‍ ഹൈദരാബാദിൽ അടുത്ത സുഹൃത്തുക്കൾക്കായി ഒരു വിരുന്നും സംഘടിപ്പിച്ചിരുന്നു. വിവാഹത്തോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മധുരം വിതരണം ചെയ്തിരുന്നു. ഇനി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' എന്ന ചിത്രമാണ് ഇരുവരുടേതുമായി അണിയറയില്‍ ഒരുങ്ങുന്നത്. 

ENGLISH SUMMARY:

Rashmika Mandanna and Vijay Deverakonda's recent honeymoon photos and videos from Thailand have gone viral, captivating fans. The celebrity couple celebrated their special time in a private Airbnb villa on Koh Samui island.