kannan-video

കോമഡി പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കണ്ണൻ സാഗർ. സോഷ്യൽ മീഡിയയിലൂടെ തൻ്റെ ജീവിതാനുഭവങ്ങള്‍ കണ്ണൻ സ്ഥിരമായി പ്രേക്ഷകര്‍ക്കൊപ്പം പങ്കുവയ്ക്കാറുണ്ട്. ജയസൂര്യ നായകനായ ‘ആട് 3’യാണ് നടൻ അവസാനമായി അഭിനയിച്ച ചിത്രം.

ഇപ്പോഴിതാ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയെന്നും ഉടനെ തന്നെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തനിക്കു താങ്ങാൻ പറ്റാത്ത അത്ര തുക ആശുപത്രിയിലാകുമെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും കണ്ണൻ സാഗർ പറയുന്നു.

‘എന്റെ ഹൃദയത്തെ ബ്ലോക്കുകൾ ചുറ്റി വരിഞ്ഞിരിക്കുന്നു. ഉടനേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാകണം എന്നാണ് ഡോക്ടർ പറയുന്നത്. അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടർ അറിയിച്ചു, അതറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ്. ഞാൻ അവരെ സമാധാനിപ്പിച്ചു പിടിച്ച് നിൽക്കുന്നു, എന്നൊക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചെലവിലേക്കാകും.

ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരെയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഇന്ന് പരുമലയിലുള്ള ഹോസ്പിറ്റലിൽ ചെക്കപ്പിന് വീണ്ടും പോകുകയാണ്, പ്രിയപ്പെട്ടവരുടെ പ്രാർഥന എന്റേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവണം, ക്ഷണിക്കാതെ കടന്നുവന്ന അസുഖമെന്ന അതിഥിയെ ഒന്ന് പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാനും.’ കണ്ണൻ സാഗറിന്റെ വാക്കുകൾ.

ENGLISH SUMMARY:

Kannan Sagar, a beloved Malayalam comedy actor, has revealed that he needs to undergo bypass surgery due to heart blockages. He is seeking financial assistance as the medical expenses are beyond his affordability.