പ്രിയദർശന്റെ നൂറാം ചിത്രം മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലിനെ വെച്ചുതന്നെ!. ആന്റണി പെരുമ്പാവൂർ ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ആശിർവാദിന്റെ 38-ാമത്തെ ചിത്രത്തില്‍ ബിനു ജോർജ് അലക്‌സാണ്ടറാണ് സഹനിർമാതാവാണ്. 

നൂറാം ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോയിൽ മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒരുമിച്ചെത്തിയാണ് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്. 

'നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യും. ഇത് ഞാന്‍ സംവിധാനം ചെയ്യുന്ന നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ തന്നെ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമാണ്. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതാന്‍ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടുകൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്' – പ്രിയദര്‍ശന്‍ വിഡിയോയില്‍ പറയുന്നു. 

പ്രിയന്‍റെ ആദ്യ സിനിമയിലെ നായകനും നൂറാമത്തെ സിനിമയിലെ നായകനും ഞാനാണ്. പ്രിയന്‍ ഇനി എഴുതാന്‍ പോകുന്ന കഥകളില്‍ പലതിലെയും നായകനും ഞാനായിരിക്കും. – മോഹന്‍ലാല്‍ പറഞ്ഞു. 

ENGLISH SUMMARY:

Priyadarshan's 100th film marks a significant collaboration with Malayalam superstar Mohanlal, who also starred in the director's debut film. This unprecedented achievement in world cinema history, produced by Antony Perumbavoor under Aashirvad Cinemas, sets a unique record.