Image: Instagram,Nimisha Nair

Image: Instagram,Nimisha Nair

TOPICS COVERED

മുംബൈയില്‍ യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് മലയാളി നടി നിമിഷ നായര്‍. ബാന്ദ്ര ഈസ്റ്റില്‍ കേര്‍വാദി മേഖലയില്‍വച്ചാണ് രണ്ടു ബൈക്ക് യാത്രികര്‍ മോശമായ രീതിയില്‍ പെരുമാറിയതെന്ന് നടി പറയുന്നു. സോഷ്യല്‍മീഡിയയിലൂടെയാണ് ദുരനുഭവം വിവരിച്ചുളള വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

പുലര്‍ച്ചെ 4.50നാണ് സംഭവം. കേര്‍വാദി മേഖലയില്‍വച്ച് ബൈക്ക് യാത്രികര്‍ തന്റെ ഊബര്‍ കാറിനു കുറുകെ വന്ന് നിര്‍ത്തുകയും കാറിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുകയും ചെയ്തു, ബൈക്കിനെ മറികടന്ന് വന്നതാകാം പ്രകോപനത്തിനു കാരണമെന്ന് നടി പറയുന്നു. ഹൈവേയുടെ മധ്യഭാഗത്തുവച്ചാണ് പരാക്രമമെന്നും ക്യാമറ പരിശോധിച്ചാല്‍ കൃത്യമായി കാണാമെന്നും നിമിഷ നായര്‍ വ്യക്തമാക്കുന്നു. 

ഊബര്‍ ഡ്രൈവറെ മോശം ഭാഷയില്‍ കടുത്ത ചീത്ത വിളിക്കുന്നത് കേട്ടെന്നും സ്വയരക്ഷയ്ക്കായി മിണ്ടാതിരുന്നെന്നും നടി വെളിപ്പെടുത്തുന്നു. അക്രമികളുടെ വിഡിയോ എടുക്കുന്നതുവരെ ഈ പരാക്രമം തുടര്‍ന്നെന്നും നടി പറയുന്നു. കേര്‍വാ‍ദി പൊലീസ് സംഭവത്തില്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട്.  വിഡിയോ പങ്കുവച്ചതിനു പിന്നാലെ വലിയ തോതിലുള്ള പ്രതികരണമാണ് സൈബറിടത്തുനിന്നും ലഭിക്കുന്നത്.  

നടി സുരക്ഷിതയാണെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും മുംബൈ പൊലീസ് പ്രതികള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിലര്‍ പറയുന്നു. മുംബൈ നഗരം ഓരോ ദിവസവും മോശം സാഹചര്യങ്ങളിലേക്ക് പോവുകയാണെന്നും ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരെ നിയമം പ്രവര്‍ത്തിക്കണമെന്നും സൈബറിടം പ്രതികരിക്കുന്നു. 

Malayalam Actress Nimisha Nair Shares Disturbing Mumbai Experience:

Nimisha Nair Mumbai incident details her harrowing experience in Mumbai where she was harassed by two bike-borne individuals. The Malayalam actress shared a video on social media recounting the ordeal she faced in the Bandra East, Kerwadi area.