വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹവിരുന്നിൽ പങ്കെടുത്തതിനു പിന്നാലെ നടി നീന ഗുപ്ത ഗർഭിണിയാണെന്ന തരത്തിൽ വ്യാപകമായ പ്രചാരണമുണ്ടായി. 66ാം വയസ്സിൽ ഗർഭിണിയായെന്ന പ്രചാരണത്തിൽ പ്രതികരിക്കുകയാണ് താരം ഇപ്പോൾ. സാരിയുടെ പ്രത്യേകത കൊണ്ട് വണ്ണം കൂടുതലാണെന്നു തോന്നിയതാണെന്നും പ്രായത്തെയും ഗർഭധാരണത്തെയും ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ ആസ്വദിച്ചെന്നും നീന പ്രതികരിച്ചു.
വയറിൻ്റെ ഭാഗത്ത് അൽപം വണ്ണം തോന്നിക്കുന്ന തരത്തിലായിരുന്നു സാരിയിൽ താരം പ്രത്യക്ഷപ്പെട്ടത്. പിന്നാലെയാണ് 66-ാം വയസ്സിൽ താരം അമ്മയാകാനൊരുങ്ങുന്നുവെന്ന പ്രചാരണമുണ്ടായത്. ‘ഞാൻ ഗർഭിണിയല്ല. സത്യം പറഞ്ഞാൽ, സാരിയുടെ മെറ്റീരിയൽ കട്ടിയുള്ളതായിരുന്നു, അതുകൊണ്ടാണ് ആ ചടങ്ങിൽ ഞാൻ തടിച്ചതായി തോന്നിയത്’ ബോളിവുഡ് ഹങ്കാമയോട് പ്രതികരിക്കവേ നടി പറഞ്ഞു.