സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. രസകരമായ വിഡിയോകളാണ് താരം മിക്കപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത്. ഇത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ മീനാക്ഷി പോസ്റ്റ് ചെയ്ത ഒരു വിഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്. ബോയ്ഫ്രണ്ടിനോട് ബ്രേക്ക് അപ്പായി എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്.
മതപരമായ കാരണങ്ങള്‍ കൊണ്ട് കാമുകനോട് ബ്രേക്ക് അപ്പ് ആയെന്നും അവന്‍ മതത്തില്‍ വിശ്വസിക്കുന്നില്ലെന്നുമാണ് വിഡിയോയില്‍ മിനാക്ഷി പറയുന്നത്. 'അലക്സാ പ്ലേ ദേവി ഫ്രം ഞാന്‍ ഗന്ധര്‍വന്‍, എന്നാലും ഞാന്‍ ദൈവവിശ്വാസിയാണ്' എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് മീനാക്ഷി കുറിച്ചത്. രസകരമായ കമന്റുകളും വിഡിയോയിൽ നിറയുന്നുണ്ട്. ‘ദൈവം കരയാറില്ല, കരയിക്കാറേയുള്ളൂ’, ‘പെണ്ണേ നീ നിർത്തിക്കോ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം വിഡിയോ സാര്‍ക്കാസ്റ്റിക് ആണെന്ന് മനസിലാക്കാതെ ആശ്വസിപ്പിക്കുന്നവരും എത്തി. ഇതോടെ തമാശ വിഡിയോയാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി. കമന്റിലാണ് മീനാക്ഷി ഇക്കാര്യം വ്യക്തമാക്കിയത്. ‘എല്ലാവരും സമാധാനിക്കൂ. ഇതൊരു തമാശ വിഡിയോ മാത്രമാണ്. കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും സുഖാന്വേഷണത്തിന് നന്ദി. ഈ കരച്ചിൽ വിഡിയോയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്. ആക്ടിങ്, ആക്ടിങ്,' മീനാക്ഷി കുറിച്ചു.