ദുബായിലെ ഇറാൻ ആക്രമണത്തിനിടെ ഭീതിപ്പെടുത്തുന്ന മിസൈലിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ വിഷ്ണു മഞ്ചു. ദുബായിലുള്ള ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു വിഷ്ണു മഞ്ചുവും കുടുംബവും. വീടിന് പുറത്തുനിന്ന് പകർത്തിയതെന്ന് കരുതുന്ന വിഡിയോയിൽ മിസൈൽ പായുന്നത് കാണാം.
സമാധാനത്തിനായി പ്രാർഥിക്കുന്നു. എവിടെയാണെങ്കിലും ഒരു കുട്ടികളും അവരുടെ വീടിനു മുകളിൽ യുദ്ധത്തിന്‍റെ ശബ്ദം കേട്ടാകരുത് വളരുന്നത്. ജനങ്ങളെ സംരക്ഷിക്കുന്ന യുഎഇ പ്രതിരോധ സേനക്ക് നന്ദി. വിഡിയോ പങ്കുവെച്ചുകൊണ്ട് വിഷ്ണു മഞ്ചു കുറിച്ചു.
‘ദുബായിൽ കുടുംബത്തെ സന്ദർശിക്കുന്നു. ആകാശത്ത് മിസൈലുകൾ കാണാം. വലിയ ശബ്ദവും പ്രകമ്പനവും ഞങ്ങളുടെ വീടിനെ വിറപ്പിച്ചു. ഇളയ കുട്ടിയെ അത് ഭയപ്പെടുത്തി. സമാധാനത്തിനായി പ്രാർഥിക്കുന്നു. ഒരു കുട്ടിക്കും ഇത്തരത്തിൽ ഭയപ്പെടേണ്ടി വരരുത്. രാജ്യത്തെ പൗരന്മാരെ സുരക്ഷിതരാക്കിയതിന് യുഎഇ പ്രതിരോധ സേനകൾക്ക് നന്ദി. ജീവിതം എത്രമാത്രം നശ്വരമാണെന്ന് ഇത്തരം നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നു. ശക്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഹർ ഹർ മഹാദേവ്.’ വിഷ്ണുവിന്‍റെ വാക്കുകള്‍.