റിലീസിന് സ്റ്റേ നിലനില്‍ക്കേ 'ദ് കേരള സ്റ്റോറി 2'വിന്‍റെ ബുക്കിങ് ആരംഭിച്ച് അണിയറപ്രവര്‍ത്തകര്‍. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെത്തന്നെ പശ്ചിമ ബംഗാളിലും മുംബൈയിലും 'ബുക്ക് മൈ ഷോ' പ്ലാറ്റ്‌ഫോം വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഇക്കാര്യം ഹൈക്കോടതിയിലുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഹര്‍ജിക്കാരിപ്പോള്‍.
'കേരള സ്റ്റോറി 2' ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്കാണ് തടഞ്ഞത്. ഹൈക്കോടതി സിംഗില്‍ ബെഞ്ച് വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ നല്‍കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റിയിരുന്നു. കേരളത്തെ കരിവാരി തേക്കുന്ന ചിത്രമാണിത് എന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കിയത്. സിനിമ കണ്ട് വിലയിരുത്താനുള്ള സിംഗിൾ ബെഞ്ചിന്റെ താല്‍പര്യം നിർമാതാക്കൾ അംഗീകരിച്ചില്ല. നിർമാതാക്കള്‍ ആവശ്യം അംഗീകരിച്ചു എങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിക്കാതെയുമാണ് സിനിമ റിലീസിന് സിംഗിൾ ബെഞ്ച് സ്റ്റേ ഏർപ്പെടുത്തിയതെന്നാണ് നിര്‍മാതാക്കളുടെ വാദം.