prathichaya

TOPICS COVERED

കോടികൾ കടം വാങ്ങി പ്രൊപഗൻഡ സിനിമയെടുക്കാൻ തനിക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയോടും ബഹുമാനമില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ. നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം പ്രതിഛായയുടെ ട്രെയിലർ ആൻഡ് ടൈറ്റിൽ ലോഞ്ചിലാണ് ബി.ഉണ്ണികൃഷ്ണന്റെ പരാമർശം. കൊച്ചിയിൽ നടൻ മോഹൻലാൽ പ്രതിച്ഛായയുടെ ട്രെയിലർ പുറത്തുവിട്ടു.

ഗോകുലം ഗോപാലനൊപ്പം നിർമാണത്തിൽ പങ്കാളിയായാണ് ബി.ഉണ്ണികൃഷ്ണൻ നിവിൻ പോളിയെ നായകനാക്കി രാഷ്ട്രീയ ചിത്രം സംവിധാനം ചെയ്തത്.രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നല്ല ബോധ്യമുള്ളയാളാണ് ബി.ഉണ്ണികൃഷ്ണനെന്ന് നടൻ മോഹൻലാൽ. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് വേദിയിൽ പരിചയപ്പെടുത്തിയ ബി.ഉണ്ണികൃഷ്ണൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയുള്ള പ്രചാരവേലയല്ല തന്റെ സിനിമയെന്ന് പറഞ്ഞു. ബാലചന്ദ്ര മേനോൻ, സായികുമാർ, ഹരിശ്രീ അശോകൻ തുടങ്ങി ഒട്ടേറെ പേർ അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ENGLISH SUMMARY:

B Unnikrishnan, the FEFKA General Secretary and director, stated he has no respect for any political party in Kerala to make a propaganda film by borrowing crores. His remarks came during the trailer and title launch of his new film 'Prathichaaya' starring Nivin Pauly, which was released by actor Mohanlal in Kochi.