Image: Instagram,Sreeleela

Image: Instagram,Sreeleela

യുവനടി ശ്രീലീല ഇനി ഡോക്ടര്‍. മുംബൈ ഡിവൈ പാട്ടീല്‍ സര്‍വ്വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തിയാണ്. 

 

അഭിനയകരിയറും എംബിബിഎസ് പഠനവും ഒരേ രീതിയില്‍ മുന്‍പോട്ടുകൊണ്ടുപോയ നടിയുടെ ബിരുദദാന ചടങ്ങ് കണ്ട് ആരാധകരെല്ലാം കയ്യടിച്ചു. കന്നഡയിലും െതലുങ്കിലും തിളങ്ങിയ നടി പരാശക്തിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. കണ്‍വൊക്കേഷന്‍ ഗൗണും തൊപ്പിയും ധരിച്ച് മെഡിക്കല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ധരിച്ചു നില്‍ക്കുന്ന നടിയുടെ ദൃശ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 

 

തിരക്കേറിയ സിനിമാ ജീവിതത്തിനിടെയിലും മെഡിക്കല്‍ ഡിഗ്രി നേടിയ ശ്രീലീല അച്ചടക്കത്തോടെയും അര്‍പ്പണ ബോധത്തോടെയും പരിശ്രമിച്ചതാണ് നേട്ടത്തിനു കാരണമന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. ആശംസകളറിയിച്ചുള്ള വാക്കുകളാണ് കമന്റ് ബോക്സ് നിറയെ. കുടുംബത്തിനൊപ്പം സന്തോഷം പങ്കിടുന്ന നടിയുെട ദൃശ്യങ്ങളും പുറത്തുവന്നു. 

 

2020 ബാച്ചിലെ വിദ്യാർത്ഥിനിയായ ശ്രീലീല ബെംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ അമ്മ സ്വർണ്ണലതയുടെ പാത പിന്തുടർന്നാണ് ഡോക്ടര്‍ ഡിഗ്രി തിരഞ്ഞെടുത്തത്. മൂന്ന് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നതിനോടൊപ്പമാണ് താരത്തിന്റെ ഈ നേട്ടമെന്നും ചിലര്‍ കമന്റുകളായി പറയുന്നു. 

 

2001-ൽ അമേരിക്കയിലെ ഡെട്രോയിറ്റിലാണ് ജനനം. വളര്‍ന്നതും പഠിച്ചതും ബെംഗളൂരുവിലാണ്. 2017ചിത്രം ചിത്രാംഗദയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം. 2019-ൽ കന്നഡ ചിത്രം കിസ്സിലൂടെ നായികയായി. ഭരാട്ടേയിലും അഭിനയിച്ചു. ധമാക്ക, ഭഗവന്ത് കേസരി, ഗുണ്ടൂർ കാരം,പുഷ്പ 2 ദ റൂള്‍ എന്നിവയിലും അഭിനയിച്ചു. അനുരാഗ് ബസുവിന്റെ മ്യൂസിക്കല്‍ റൊമാന്‍ഡ് ഡ്രാമയിലും രാജ്കുമാര്‍ പെരിയസാമിയുടെ ഡി55ല്‍ ധനുഷിനൊപ്പവും ഇനി ശ്രീലീലയെ കാണാനാകും. 

ENGLISH SUMMARY:

Sreeleela has officially become a doctor, graduating from Mumbais DY Patil University. The actress, who balances a successful acting career with her medical studies, shared moments from her convocation ceremony which quickly went viral.

google-trending-sreelila-JPG

Google Treding topic: sreeleela