NewProject-11-

TOPICS COVERED

ഗായിക സിതാര കൃഷ്ണകുമാറിന്റെ ഒരുപാട് കാലത്തെ ആഗ്രഹം ഒടുവില്‍ പൂവണിഞ്ഞു. ഹൃദയത്തോട് ചേർത്തുവെച്ച ഒരു വലിയ ആഗ്രഹമായിരുന്നു നടി മഞ്ജു വാര്യരുമൊത്ത് ഒരു പ്രോജക്ട്. അവസാനം ഒരു വിദൂര സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് സിതാര. ഗായികയുടെ മലബാറിക്കസിന്റെ പുതിയ ആൽബത്തിൽ അതിഥി വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. നിമിഷ നേരം കൊണ്ട് തന്നെ വിഡിയോ വൈറലാണ്, കൂടെ മഞ്ജു പങ്കുവെച്ച ചിത്രങ്ങളും. 

സിതാരയുടെ സംഗീത ബാൻഡായ പ്രോജക്ട് മലബാറിക്കസിന്റെ പുതിയ ഗാനം ‘ഏലേലം കിളിയേ’ റിലീസ് ചെയ്തിരിക്കുകയാണ്. ആൽബത്തിൽ അതിഥി വേഷത്തിൽ മഞ്ജു വാര്യരും സ്ക്രീനിൽ എത്തുന്നുണ്ട്. മഞ്ജുവാര്യർക്ക് നന്ദി പറഞ്ഞ് സിതാര പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

"ഒരു വിദൂര സ്വപ്നം യാഥാർത്ഥ്യമായി. പ്രിയപ്പെട്ട മഞ്ജുച്ചേച്ചി ഞങ്ങളുടെ വിഡിയോയുടെ ഭാഗമാവുക എന്നത് ഏറെക്കാലമായി ഹൃദയത്തോട് ചേർത്തുവെച്ച ഒരു ആഗ്രഹമായിരുന്നു. അതിന് സമ്മതം നൽകിയ അവരുടെ ആ നല്ല മനസ്സ് വാക്കുകൾക്കും അപ്പുറമാണ്. ആ നിമിഷം മുതൽ, ഓരോ കാര്യങ്ങളും വളരെ സ്നേഹത്തോടെയും, കരുതലോടെയും, ഭംഗിയായുമാണ് മുന്നോട്ട് പോയത്. അവരുടെ മികച്ച ടീം എല്ലാത്തിനും മനോഹരമായി വഴികാട്ടി. അവരുടെ സാന്നിധ്യം ഞങ്ങൾക്കൊരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്തത്ര പ്രൗഢി നൽകി. ഈ യാത്രയിൽ അവർ പകർന്ന ഊഷ്മളതയ്ക്കും, അവരിലെ ആ മാന്ത്രികതയ്ക്കും ഹൃദയം നിറഞ്ഞ നന്ദി," സിതാരയുടെ കുറിച്ചു. അഹമ്മദ് ശ്യാം ആണ് ‘ഏലേലം കിളിയെ’ എന്ന ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത്. 

ENGLISH SUMMARY:

Sithara Krishnakumar's long-held dream of collaborating with actress Manju Warrier has finally come true with the release of the music video for 'Elelam Kiliye' from her band Project Malabaricus. Manju Warrier makes a guest appearance in the video, which has quickly gone viral, along with photos shared by the actress.