perly-mani-hospital

TOPICS COVERED

ആശുപത്രിയിൽ നിന്ന് തന്‍റെ ആരോഗ്യനില പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. വയറിൽ ഇൻഫെക്‌ഷനായതാണെന്നും മൂന്ന്, നാല് ദിവസം കൂടി കഴിഞ്ഞാൽ മാത്രമെ ആശുപത്രി വിടാൻ കഴിയൂവെന്നും പേളി പറയുന്നു. അസഹനീയമായ വേദന കാരണമാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നുവെന്നും നടി വ്യക്തമാക്കി.

ഞാൻ കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു

തനിക്ക് തീരെ സുഖമില്ലെന്നും. വയറിൽ ഇൻഫെക്ഷൻ വന്നതാണെന്നും. കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നും. പേളി പറയുന്നു. ‘എനിക്ക് ഒരുപാട് മെസേജുകൾ ഇൻബോക്സിൽ വന്നു. ഇത്രയധികം മെസേജുകൾ ലാസ്റ്റ് എനിക്ക് ലഭിച്ചത് കല്യാണത്തിന്റെ സമയത്താണ്. ഒരുപാട് പേർ ഞാൻ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകൾ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി

എന്നെ കുറിച്ച് ആശങ്കകൾ അറിയിച്ചുള്ള മെസേജുകൾ വന്നത്. അത് കണ്ട‌പ്പോൾ എനിക്ക് ഒരുപാട് സ്നേഹം തോന്നി. എനിക്ക് തീരെ സുഖമില്ല. വയറിൽ ഇൻഫെക്ഷൻ വന്നതാണ്. ഞാൻ കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും. മൂന്ന്, നാല് ദിവസത്തിനുള്ളിൽ ആശുപത്രി വാസം അവസാനിക്കും. ശേഷം കുറച്ച് ദിവസം റെസ്റ്റ് എടുത്താൽ ഞാൻ ഓക്കെയാകും.പൂർവാധികം ശക്തിയോടെ കൂടുതൽ അലമ്പ് ജോക്ക്സോടെ തിരിച്ച് വരും. അതേ കുറിച്ചാണ് ഞാൻ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരോടും സ്നേഹവും നന്ദിയും. ഇതൊക്കെ എന്ത് നമ്മൾ സ്ട്രോങ്ങല്ലേ’ പേളി പറയുന്നു.

ENGLISH SUMMARY:

Pearly Maaney's health update from the hospital has sparked concern, with the actress and host revealing a stomach infection and expected discharge in 3-4 days. She is recovering well after experiencing unbearable pain, attributing the cause potentially to food consumed.