Jewel-Mary

TOPICS COVERED

പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് ജുവൽ മേരി. തന്റെ കാൻസർ അതിജീവന യാത്രയെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമെല്ലാം അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ സർജറിക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.

തന്‍റെ മുഖത്ത് വന്ന മാറ്റങ്ങള്‍ തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും കഴുത്തിന്‍റെ ഭംഗി നഷ്ടമായെന്നും ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകുമ്പോള്‍ അവിടെ ഒരു തരിപ്പ് മാത്രമെയുള്ളുവെന്നും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലെന്നും ജുവൽ മേരി പറയുന്നു.

ജുവൽ മേരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്

‘ഈ പടങ്ങളിലും എന്റെ സർജറി സ്കാർ.. അത് ഹീൽ ആയി വന്നപ്പോ ലൂസ് ആയി പോയ സ്കിൻ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട്, എന്റെ മുഖം മാറിപ്പോയെന്നും കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകി ഞാൻ ആലോചിക്കും! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല ഒരു തരിപ്പ് മാത്രേ ഉള്ളൂ! എന്ത് കോമഡി ആണ് ഇതൊക്കെ.. ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസ്നോട് പറയുമ്പോ അവര് പറയുവാ “ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന്.

ഞാൻ ഒന്നും കൂടെ നോക്കട്ടെ... നേരാ നമ്മടെ ലാൽ സാർ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ “നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി!” നേരാ ഞാൻ സുന്ദരിയാ! ഒരു തരം രണ്ടു തരം മൂന്നു തരം! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റിൽ. പറഞ്ഞോ. ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ ’

ENGLISH SUMMARY:

Jewel Mary discusses her post-surgery physical changes and emotional impact after her cancer survival journey. She shares her feelings about the alterations in her face and neck, expressing a mix of sadness and resilience.