ദേശീയ ബാലിക ദിനത്തില്‍ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആദരമര്‍പ്പിച്ച് ആല്‍ബം. ബെംഗളുരുവിലെ ഐ.ടി.ജീവനക്കാരനായ അജീഷ് പുഞ്ചനും സുഹൃത്തുക്കളുമാണ് അകമേയെന്ന പേരില്‍ താരാട്ടു പാട്ടൊരുക്കിയത്.
സംഗീത,ഹ്രസ്വ സിനിമാ മേഖലയിലെ ഒരു പറ്റം കലാകാരന്‍മാരുടെ കൂട്ടായ്മയിലാണ് അകമേ ഒരുങ്ങിയത്. വിവാഹം കഴിഞ്ഞ് ഏറെകാലം കാത്തിരുന്നാണു ഗാനരചയിതാവ് ഓംനാഥ് പുന്നാടിനു കുഞ്ഞുണ്ടായത്. കുഞ്ഞിനായുള്ള കാത്തിരിപ്പുകാലത്താണ് അകമേയിലെ വരികള്‍ പിറന്നത്.
ശ്രീരാഗ് ഗോപിയാണു സംവിധാനം. കലാമണ്ഡലം അശ്വിനി നമ്പ്യാരും വരുണും സ്നേഹയുമാണു അഭിനേതാക്കള്‍. ശ്രീശ്മ ദയരന്‍ നിര്‍മിച്ച ആല്‍ബം ഇന്നു സമൂഹമാധ്യമങ്ങളിലൂടെ സംഗീതപ്രേമികളിലേക്കെത്തും