TOPICS COVERED

ഫോറെവർ സ്റ്റാർ ഇന്ത്യ ജയ്പൂരിൽ വെച്ച് നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തിൽ മിസ് ടീൻ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 

അന്ന എലിസബത്തിന് കിരീടം. ഫോറെവർ സ്റ്റാർ ഇന്ത്യ കഴിഞ്ഞ അഞ്ച് സീസണലായി നടത്തി വരുന്ന ഈ മത്സര വിഭാഗത്തിൽ നിന്ന് വിജയിക്കുന്നവർ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയരായിട്ടുണ്ട്. റയ്യാൻ ഇന്റർനാഷണൽ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 13 കാരിയായ അന്ന എലിസബത്ത് ഈ വിഭാഗത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ഥിയാണ്.  ജയ്പൂരിൽ നടന്ന ഫാഷൻ മത്സരത്തിൽ പങ്കെടുക്കുന്നതിനായി അന്നയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് പ്രശസ്ത ചലച്ചിത്ര കോസ്റ്റും ഡിസൈനറായ സമീറസനീഷ്  ആണ്.

മികച്ച അഭിനേത്രിയും സ്ക്രീൻ പ്ലേ റൈറ്റർ കൂടിയായ അന്ന ഇക്കഴിഞ്ഞ സിബിഎസ്ഇ കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു ജില്ലയിൽ ഫസ്റ്റ് പ്രൈസും സ്റ്റേറ്റിൽ എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. എറണാകുളത്ത് മൂഴിക്കുളത്ത് താമസിക്കുന്ന സതീഷ് പോൾ വിരാജ് –ലിജി മറിയം  ദമ്പതികളുടെ മകളാണ് അന്ന എലിസബത്ത്.

ENGLISH SUMMARY:

Miss Teen India Anna Elizabeth wins the Forever Star India competition. She represented Kerala and has also excelled in acting and screenwriting, securing awards at the CBSE Kalotsavam