ഓസ്കര്‍ നാമനിർദേശങ്ങൾ ഇന്ന് പ്രഖ്യാപിക്കും. രാജ്യാന്തര സിനിമാ വിഭാഗത്തില്‍ മല്‍സരിക്കുന്ന ഹോംബൗണ്ടാണ് ഇന്ത്യന്‍ പ്രതീക്ഷ. ലിയാനാര്‍ഡോ ഡിക്രാപ്രിയോയുടെ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ആണ് സാധ്യതകളില്‍ മുന്നില്‍. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതര മുതലാണ് പ്രഖ്യാപന ചടങ്ങ്.
ഇന്റർനാഷനൽ ഫീച്ചർ ഫിലിം വിഭാഗത്തില്‍ 15 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ നീരജ് ഘായ്‌വാന്‍ ചിത്രം ഹോം ബൗണ്ട് ഇടംപിടിച്ചിരുന്നു. ജേണലിസ്റ്റ് ബഷാറത് പീറിന്റെ ന്യൂയോർക്ക് ടൈംസ് ആർട്ടിക്കിളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു നിർമിച്ച ചിത്രം, ഗ്രാമീണ ഇന്ത്യയിലെ മുസ്‌ലിം – ദലിത് സുഹൃത്തുക്കളുടെ പൊലീസ് ജോലിക്കായുള്ള പോരാട്ടമാണ് പറയുന്നത്.
ഹോംബൗണ്ടിനൊപ്പം മല്‍സരിക്കുന്നത്, ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങിയ ബ്രസീലിന്റെ ദ് സീക്രട്ട് ഏജന്റ്, അർജന്റീനയുടെ ബെലെൻ, ഫ്രാൻസിന്റെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ തുടങ്ങിയ സിനിമകളാണ്. ലിയനാര്‍ഡോ ഡികാപ്രിയോയുടെ വൺ ബാറ്റിൽ ആഫ്റ്റർ അനദർ, ഹാംനെറ്റ്, മൈക്കിൾ ബി. ജോർദൻ്റെ 'സിന്നേഴ്സ്', റ്റിമോതി ഷാലമെ ചിത്രം മാർട്ടി സുപ്രീം തുടങ്ങിയ ചിത്രങ്ങൾ നേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷ. ഡാനിയേൽ ബ്രൂക്സും ലൂയിസ് പുൾമാനും ചേർന്നാണ് ഓസ്കർ നാമനിർദേശങ്ങൾ പ്രഖ്യാപിക്കുക. മാർച്ച് 15നാണ് അവാർഡ് വിതരണച്ചടങ്ങ്.