നടി ദുർഗ കൃഷ്ണ ഫെയ്സ്ബുക്കിൽ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു സ്റ്റോറി ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ല പ്രസവാനന്തരമുള്ള തന്റെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് താരം പറയുന്നത്. 'പുറമേ നിന്ന് നോക്കുന്നവർക്ക് മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രസവ ശേഷം ഭർത്താവിനെ നഷ്ടമായതായി തോന്നുന്നുവെന്നും  ദുർഗ പറഞ്ഞു. താൻ സൃഷ്ടിച്ച ജീവനോട് വല്ലാത്ത ഇഷ്ടമാണെന്നും, പക്ഷേ ഇപ്പോൾ അനുഭവിക്കുന്ന ഏകാന്തത തന്നെ വിഷാദത്തിലാക്കുന്നുവെന്നും ദുർഗ പറഞ്ഞു. 

ഗർഭകാലത്ത് തന്നെ പൊന്നുപോലെ നോക്കിയിരുന്ന പങ്കാളി ഇപ്പോൾ തന്നെ കാണുന്നില്ലെന്നും അദ്ദേഹം കേവലം ഒരു 'കോ-പാരന്റ്' മാത്രമായി മാറിയെന്നും ദുർഗ പറയുന്നു. തന്റെ കരിയറും ശരീരവും ഉറക്കവും ആരോഗ്യവും വരെ ത്യാഗം ചെയ്താണ് ഒരു ജീവന് ജന്മം നൽകിയതെന്നും, എന്നാൽ ആ സമയമെല്ലാം ഭർത്താവ് മറ്റൊരു മുറിയിൽ സുഖമായി ഉറങ്ങുകയായിരുന്നു എന്നും നടി വേദനയോടെ കുറിച്ചു. പ്രസവാനന്തരം ആരും നിങ്ങൾക്ക് മുന്നറിയിപ്പ് തരാത്ത ഏറ്റവും പ്രയാസമേറിയ കാര്യം എന്താണ്? എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുർഗയുടെ കുറിപ്പ്. 

ENGLISH SUMMARY:

Durga Krishna's postpartum experience is a raw and honest account of the challenges many mothers face. It highlights the emotional struggles and feelings of isolation that can arise after childbirth, even within a marriage.