Image Credit: Instagram/mrunalthakur

TOPICS COVERED

നടന്‍ ധനുഷും മൃണാള്‍ ഠാക്കൂറും തമ്മില്‍ ഡേറ്റിങിലാണെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇവരെ വീണ്ടും വാര്‍ത്തയിലേക്ക് എത്തിച്ചത്. ഈ വര്‍ഷത്തെ പ്രണയദിനത്തില്‍ ഇരുവരും വിവാഹിതരാകും എന്നായിരുന്നു പരന്ന വാര്‍ത്ത. 

Also Read: ധനുഷും മൃണാള്‍ ഠാക്കൂറും വിവാഹിതരാകുന്നു? താര വിവാഹം പ്രണയ ദിനത്തില്‍; അഭ്യൂഹം

അഭ്യൂഹങ്ങള്‍ക്കിടെ മൃണാള്‍ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കിട്ടു. ബോട്ടില്‍ സഞ്ചരിക്കുന്ന വിഡിയോയില്‍ നിലയുറപ്പിച്ചവൾ, തിളക്കമുള്ളവൾ, അചഞ്ചല എന്നാണ് മൃണാള്‍ പോസ്റ്റില്‍ സ്വയം വിശേഷിപ്പിച്ചത്. ഇതോടെ ധനുഷിനെ പറ്റിയായി ആരാധകരുടെ ചോദ്യം. ധനുഷുമായുള്ള പ്രണയവും അതേക്കുറിച്ചുള്ള ചോദ്യങ്ങളും കമന്‍റുകളില്‍ കൂടുതല്‍. ധനുഷാണോ ക്യാമറാമാന്‍ എന്നാണ് ഒരു ചോദ്യം. 'നിങ്ങൾ ശരിക്കും കല്യാണം കഴിക്കാൻ പോകുകയാണോ?' എന്ന് മറ്റൊരു കമന്‍റ്. ധനുഷിന്റെ ചിത്രങ്ങളും പലരും കമന്‍റിട്ടിട്ടുണ്ട്. 

ഇതാദ്യമായല്ല ഇരുവരുടെയും ബന്ധത്തെ പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നത്. ധനുഷും മൃണാളും ഒന്നിച്ച് വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ തുടങ്ങിയത്. സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്‍റെ പ്രീമിയര്‍ ഷോയ്ക്കിടെയുള്ള ഇരുവരും ഒന്നിച്ചുള്ള വിഡിയോ പ്രചരിച്ചിരുന്നു. ധനുഷും മൃണാളും അടുത്തുവെന്നും പ്രണയത്തിലാണെന്നും പിന്നാലെ വാര്‍ത്തകളുണ്ടായി

എന്നാല്‍ താരങ്ങളുമായി അടുത്ത വൃത്തങ്ങൾ വാര്‍ത്ത തള്ളിയിരുന്നു.  റിപ്പോർട്ടുകളിൽ യാതൊരു സത്യവുമില്ലെന്നും മൃണാൽ അടുത്ത മാസം വിവാഹം കഴിക്കുന്നില്ലെന്നുമായിരുന്നു പ്രതികരണം. 

ENGLISH SUMMARY:

Dhanush Mrunal Dating rumors have resurfaced after Mrunal's recent Instagram post. Fans speculate about their relationship and potential marriage following their appearances together and subsequent denials from close sources.