Image Credit: instagram.com/par_vathy
കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നതായി നടി പാര്‍വതി തിരുവോത്ത്. ഏഴാം വയസിലെ ദത്തെടുക്കുമെന്ന് തീരുമാനിച്ചിരുന്നതായും സുസ്മിത സെന്നിന്‍റെ അഭിമുഖങ്ങളാണ് പ്രചോദനമായതെന്നും പാര്‍വതി പറഞ്ഞു. എന്നാല്‍ തനിക്ക് പ്രസവിക്കാന്‍ താല്‍പര്യമില്ലെന്നും പാര്‍വതി പറഞ്ഞു. യുട്യൂബ് ചാനലായ ഹൗട്ടർഫ്ളൈക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
'ഓരോരുത്തര്‍ക്കും അവരുടെതായ ചിന്തകളുണ്ടാകും. അമ്മയാകണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹിച്ചിരുന്നു. ഒരു കാലത്ത് അമ്മയാകാന്‍ വേണ്ടിയാണ് ജീവിക്കുന്നതെന്നാണ് കരുതിയിരുന്നത്. അതിനെ മറികടന്നു. ഇപ്പോള്‍ പ്രസവിക്കാന്‍ താല്‍പര്യമില്ല. അണ്ഡം ശീതികരിച്ചിട്ടില്ല. ആ ഘട്ടത്തിലൂടെ തന്‍റെ ശരീരത്തെ കൊണ്ടുപോകാന്‍ താല്‍പര്യമില്ല'' എന്നാണ് പാര്‍വതിയുടെ വാക്കുകള്‍.
കുഞ്ഞുങ്ങളെ ദത്ത് എടുക്കാനാണ് ആഗ്രഹമെന്നും പാര്‍വതി പറഞ്ഞു. നന്നേ ചെറുപ്പത്തിലേ തന്നെ ദത്തെടുക്കണം എന്ന ആഗ്രഹത്തിന് കാരണം സുസ്മിത സെൻ ആണ്. സുസ്മിതയുടെ അഭിമുഖങ്ങള്‍ പ്രചോദനമായി. ഞാൻ മാതാപിതാക്കളോട് ദത്തിനെക്കുറിച്ച് സംസാരിക്കുമായിരുന്നു. അന്ന് അവർ അത് കാര്യമാക്കിയില്ല. പക്ഷേ ഇന്ന് ഞാൻ സീരയസ് ആണെന്ന് അമ്മയ്ക്ക് അറിയാം. മകളുടെ പേര് ടാറ്റു ചെയ്തിട്ടുണ്ട്. അത് കാണിക്കില്ലെന്നും പാര്‍വതി പറഞ്ഞു.
പക്ഷേ പ്രസവിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ പരിപാലിക്കാനുള്ള സെൻസ് എനിക്കിന്നുണ്ട്. അത് എനിക്ക് എന്‍റെ വളർത്തുനായയിൽ നിന്ന് ലഭിച്ചതാണെന്നും പാര്‍വതി വ്യക്തമാക്കി.