jananayakan-vijay-film

നടൻ വിജയുടെ ഏറ്റവും പുതിയ ചിത്രം ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. U/A സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഉത്തരവ്. വിധി സെന്‍സര്‍ ബോര്‍ഡിന് കനത്ത തിരിച്ചടിയാണ്.  ജസ്റ്റിസ് പി.ടി.ആശയാണ് കേസ് പരിഗണിച്ചത്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് സെൻസർ ബോർഡിന് നിർദേശം നൽകി. ഇത്തരം കേസുകൾ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ജസ്റ്റിസ് പി.ടി. ആശ പറഞ്ഞു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിയതോടെ ഇന്ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വിടവാങ്ങൾ ചിത്രം കൂടിയാണ് ജന‌നായകൻ.

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി ബിഗ് സ്‌ക്രീനിനോട് വിട പറയാൻ ഒരുങ്ങുകയാണ് ദളപതി. അത് കൊണ്ട് തന്നെ ജന നായകന്റെ വരവ് ആഘോഷമാക്കാൻ ആരാധകർ വന്‍തയ്യാറെടുപ്പുകളാണ് . വിജയുടെ വിടവാങ്ങൽ ചിത്രം ആയിരിക്കുമെന്ന് ഇരിക്കെ കളക്ഷനിലും റെക്കോർഡ് ആണ് പ്രതീക്ഷിക്കുന്നത്.

 പോസ്റ്റ് പ്രൊഡക്ഷൻ ഉൾപ്പെടെ പൂർത്തിയാക്കി ചിത്രം ഒരു മാസം മുൻപ് സർട്ടിഫിക്കറ്റിന് ആയി സമർപ്പിച്ചിരുന്നു.  ഡിസംബർ 19 ന് സിബിഎഫ്സി അംഗങ്ങൾ ചിത്രം കാണുകയും ചില കട്ടുകൾ ഉൾപ്പെടെ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാറ്റങ്ങൾ വരുത്തി സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. സർട്ടിഫിക്കറ്റ് വൈകുന്നതിന് ഉള്ള കാരണവും വ്യക്തമല്ല. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിന് എതിരെ ടിവികെ രംഗത്തെത്തിയിരുന്നു. 

അതേസമയം, ‘ജനനായകന്’ പിന്നാലെ മറ്റൊരു പൊങ്കൽ റിലീസായ സുധ കൊങ്കരയുടെ ശിവകാർത്തികേയൻ നായകനാകനാവുന്ന ‘പരാശക്തി'യുടെ റിലീസിങ്ങും പ്രതിസന്ധിയിലായി. ചിത്രത്തിന് സെൻസർ ബോർഡ് 15 കട്ടുകൾ നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളിലും ഡയലോഗുകളിലുമാണ് സെൻസർ ബോർഡ് കട്ട് പറഞ്ഞത്. 

ENGLISH SUMMARY:

The Madras High Court has directed the CBFC to issue a U/A censor certificate to actor Vijay’s film Jananayakan, calling for an end to the delay. The court observed that withholding certification without clear reasons could create a wrong precedent. The delay had forced the postponement of the film’s scheduled release, causing concern among fans and producers. Jananayakan is expected to be Vijay’s farewell film before he enters full-time politics as Tamilaga Vetri Kazhagam president. The ruling is being seen as a major setback for the censor board and a relief for the film’s makers. Meanwhile, Sudha Kongara’s Parashakthi, a Pongal release, has also landed in controversy after the CBFC reportedly suggested 15 cuts.