ബോളിവുഡ് താരം കാർത്തിക് ആര്യൻ ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കാർത്തിക്ക് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ വിദേശിയായ കരീന ക്വിബിലിയുട്ട് എന്ന പെൺകുട്ടിയും പങ്കുവെച്ചു. അതോടെ കാർത്തിക്കിനൊപ്പം ഗോവയിൽ ആ പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന് ചർച്ചയായിരുന്നു.
ഈ വാർത്തകൾക്കൊപ്പം പെൺകുട്ടിയുടെ പ്രായത്തെച്ചൊല്ലിയുള്ള വെളിപ്പെടുത്തലുകളാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്.കാർത്തിക് ആര്യനൊപ്പമുള്ള കരീനയ്ക്ക് കേവലം 17 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 37 വയസ്സുകാരനായ കാർത്തിക് ആര്യൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന ആരോപണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
ഒറ്റരാത്രി കൊണ്ട് 7000 ഫോളോവേഴ്‌സാണ് കരീനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കെത്തിയത്. ലിത്വാനിയൻ വംശജയാണ് 18 വയസ്സുള്ള കരീന. ഇപ്പോൾ ലണ്ടനിൽ വിദ്യാർഥിയാണ്. അതിനിടെ ചിലർ കാർത്തിക്കുമായുള്ള കരീനയുടെ പ്രായവ്യത്യാസം വരെ ചർച്ചയാക്കി.ചിലർ കരീനയുടെ ഫോട്ടോയ്ക്ക് താഴെ കാർത്തിക്കുമായി ബന്ധപ്പെട്ടുള്ള കമന്റുകളുമിട്ടു. അതോടെ താൻ കാർത്തിക് ആര്യന്റെ ഗേൾഫ്രണ്ട് അല്ലെന്ന് ആ പെൺകുട്ടിയും കമന്റ് ചെയ്തു.