ഭജന ചടങ്ങിനിടെ അതിവൈകാരികമായി പെരുമാറി നടി സുധ ചന്ദ്രന്‍. ഭജന്‍ നടക്കുന്നതിനിടെ നടി നിയന്ത്രണം വിട്ട് പെരുമാറുന്നതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചടങ്ങിനെത്തിയ പലരും സുധാ ചന്ദ്രനെ തടയാന്‍ ശ്രമിക്കുന്നതും ഒരാളുടെ കയ്യില്‍ കടിക്കുന്നതും വിഡിയോയിലുണ്ട്.
ജനുവരി മൂന്നിന് മുംബൈയില്‍ നടന്ന ആത്മീയ ചടങ്ങായ മാതാ കീ ചൗക്കിയാലാണ് സംഭവം. സുധാ ചന്ദ്രന്‍റെ കുടുംബാംഗങ്ങളും പരിചയക്കാരും ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.
വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയാണ് സുധ ധരിച്ചിട്ടുള്ളത്. നെറ്റിയിൽ "ജയ് മാതാ ദി" എന്നെഴുതിയ തുണി കെട്ടിയിട്ടുണ്ട്. ഭജൻ തുടരുന്നതിനിടയിൽ നടി വൈകാരികമാവുകയും നിയന്ത്രണം വിടുകയുമായിരുന്നു. ഇതോടെ ഒരുകൂട്ടം ആള്‍ക്കാരെത്തി സുധയെ ശാന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ തള്ളിമാറ്റുന്നതിനിടെയാണ് സുധ ഒരാളുടെ കയ്യില്‍ കടിക്കുന്നത്.