വിജയ് നായകനായെത്തുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിജയ് അഭിനയിക്കുന്ന അവസാനചിത്രമെന്ന പ്രത്യേകതയുമായാണ് ചിത്രം വരുന്നത്. വിജയ് ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർഹിറ്റാണ്. ടീസറിനും വലിയ വരവേല്പായിരുന്നു ലഭിച്ചത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തിയറ്ററുകളിലെത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം