Image Credit: www.instagram.com/sana.althaf_
നടി സന അല്‍ത്താഫിനെ ഇ–മെയില്‍ വഴി ഡേറ്റിങിന് ക്ഷണിച്ച് വ്യവസായി. മൂന്നു തവണയായി വന്ന ഇ–മെയിലുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഡേറ്റിങിന് നല്‍കുന്ന പ്രതിഫല വിവരം അടക്കം വന്ന മെയിലിലുണ്ട്.
എന്‍ ബാലാജി ബാലാജി എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് ഡേറ്റിങിനുള്ള ക്ഷണം വന്നത്. സ്വയം ബാലാജി എന്ന് പരിചയപ്പെടുത്തിയ ഇയാള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബിസിനസുകാരനാണ് എന്നാണ് പറയുന്നത്. സനയുമായി ഡേറ്റിങിന് താല്‍പര്യമുണ്ടെന്ന് നേരിട്ട് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
ഡേറ്റിങിന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ച ശേഷം സമ്മതമെങ്കില്‍ എത്ര രൂപയാകുമെന്ന് വ്യക്തമാക്കാനാണ് ആവശ്യപ്പെടുന്നത്. ഇന്ത്യയിലോ മാലിദ്വീപിലോ ദുബായിലെ ഡേറ്റിങിനുള്ള സൗകര്യം പോലെ ഏര്‍പ്പാടാക്കാം എന്നും ബാലാജി പറയുന്നുണ്ട്. സെപ്റ്റംബറിലും ഡിസംബറിലുമായി മൂന്ന് മെയിലുകളാണ് ഇയാൾ അയച്ചിരിക്കുന്നത്.
സന പങ്കുവച്ച സ്ക്രീന്‍ ഷോട്ട്
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സന തനിക്കു വന്ന ഇ–മെയില്‍ സന്ദേശം തുറന്നുകാട്ടിയത്. മൂന്നു തവണയും ഒരേ തരത്തിലുള്ള സന്ദേശമാണ് അയച്ചിരിക്കുന്നത്. ‘വൗ.. എന്തൊരു പ്രഫഷണൽ റൊമാന്റിക് പ്രൊപ്പോസൽ’ എന്ന് പറഞ്ഞാണ് സന ഇ മെയിൽ സന്ദേശങ്ങളുടെ സ്കീൻ ഷോട്ട് പങ്കുവച്ചിരിക്കുന്നത്.
വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ ദുല്‍ഖറിന്റെ സഹോദരിയായാണ് സന അഭിനയരംഗത്തേക്ക് എത്തുന്നത്. 'മറിയം മുക്കില്‍' എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്‍റെ നായികയായി സന വേഷമിട്ടു. ‘റാണി പദ്മിനി’ ‘ബഷീറിന്റെ പ്രേമലേഖനം’ ‘ഒടിയൻ’ തുടങ്ങിയ മലയാള സിനിമകളിലും സന വേഷമിട്ടു. നടൻ ഹക്കീം ഷാജഹാനുമായി ഈയിടെയാണ് സനയുടെ വിവാഹം കഴിഞ്ഞത്.