salman-khan

ബോളിവുഡ് താരം സല്‍മാന്‍ ഖാന് ഇന്ന് 60-ാം പിറന്നാള്‍. മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സല്‍മാാന്‍ ഖാന്‍ തന്റെ കരിയറില്‍ ചെയ്യാത്ത വേഷങ്ങളില്ല.

ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ സല്‍മാന്‍ഖാന്‍ ബോളിവുഡ് ആരാധകര്‍ക്ക് പ്രിയങ്കരനായത് മെനെ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെയാണ്. 90ളുടെ തുടക്കത്തില്‍ ബോളിവുഡ് അടക്കി വാണു സല്‍മാന്‍. ഉര്‍ദു–ഹിന്ദി ഭാഷകളിലും സിനിമകള്‍ എത്തി.

ബോളിവുഡിലെ മസില്‍മാന്‍ എന്നറിയപ്പെടുന്ന സല്‍മന്‍ഖാന്‍, അഭിനയത്തിനൊപ്പം വിവാദങ്ങളിലും നിറഞ്ഞുനിന്നു. തളരാതെ നിന്ന താരത്തിന് തുണയായത് ആരാധകരുടെ സ്നേഹവും തുടര്‍വര്‍ഷങ്ങളിലെ ഹിറ്റും. മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന്‍റെ ബോഡിഗാര്‍ഡ് സല്‍മാന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു. ബാറ്റില്‍ ഓഫ് ഗാല്‍വാന്‍ എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് സല്‍മാന്‍ ഇപ്പോള്‍. 

സിനിമയ്ക്കപ്പുറം, സല്‍മാന്‍ എന്ന മനുഷ്യസ്നേഹിയുണ്ട്.. പിന്നോക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 2007ല്‍ സല്‍മാന്‍ ഖാന്‍ സ്ഥാപിച്ചതാണ് ബീയിങ് ഹ്യൂമണ്‍. പതിവുപോലെ ഇത്തവണയും പന്‍വേലിലെ തന്‍റെ ഫാംഹൗസിലാകും പിറന്നാള്‍ ആഘോഷം.

ENGLISH SUMMARY:

Salman Khan, a prominent Bollywood actor, celebrates his 60th birthday today. Known for his versatile roles and philanthropic efforts, Khan continues to be a beloved figure in Indian cinema.