'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം ചിരി സിനിമയുമായി വീണ്ടും നാദിർഷ എത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസിന്‍റെ ടീസറാണ് ശ്രദ്ധ നേടുന്നത്. ജനുവരി 23-ന് ചിത്രം തിയേറ്ററുകളിൽ എത്തും. അക്ഷയ ഉദയകുമാറാണ് നായിക.
കല്യാണം കഴിക്കാന്‍ പെണ്ണ് കിട്ടാത്ത നായകന്‍റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അഴുക്ക ചെറുക്കന്‍, തന്തയെക്കാള്‍ മോശം എന്ന ശാന്തിവിള ദിനേശന്‍റെ ടീസറിലെ ഡയലോഗാണ് വലിയ കൈയ്യടി നേടുന്നത്.
മഞ്ചാടി ക്രിയേഷൻസിൻറെ ബാനറിൽ അഷ്റഫ് പിലാക്കലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നവാഗതനായ ആകാശ് ദേവിന്‍റേതാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.
ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, ശാന്തിവിള ദിനേശ്, അഷറഫ് പിലാക്കൽ, ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, പ്രമോദ് വെളിയനാട്, അബിൻ ബിനോ, , മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, അരുൺ പുനലൂർ, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.