vinayakan

TOPICS COVERED

ആട് 3 ഷൂട്ടിങ്ങിനിടെ നടന്‍ വിനായകന് പരുക്ക്. തൊടുപുഴയില്‍ സിനിമ സംഘട്ടനരംഗങ്ങൾക്കിടെയാണ് പേശികൾക്ക് ക്ഷതമേറ്റത്. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഡോക്ടർമാർ ആറാഴ്ച വിശ്രമം നിർദേശിച്ചു. ജീപ്പ് ഉൾപ്പെടുന്ന സംഘട്ടനരംഗങ്ങൾക്കിടെയാണ് ശനിയാഴ്ച അപകടമുണ്ടായത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേട. തുടർന്നുള്ള എം.ആർ.ഐ സ്കാനിലാണ് ഷൂട്ടിംഗിനിടെ ഞരമ്പിനും പേശികൾക്കുമുണ്ടായ സാരമായ ക്ഷതം കണ്ടെത്തിയത്. 

ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന 'ആട് 3' സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. ടൈം ട്രാവൽ ചിത്രമായി വലിയ ക്യാൻവാസിലാണ് ‘ആട് 3’ ഒരുങ്ങുന്നത് എന്നാണ് സൂചന. ഒരു ഫാന്റസി എപിക് ചിത്രമായിരിക്കും ആട് 3 എന്ന് മിഥുൻ മാനുവൽ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രധാന താരങ്ങളായ ധർമ്മജൻ ബോൾഗാട്ടി, വിനായകൻ, സൈജു കുറുപ്പ് തുടങ്ങിയവർ ഈ ഭാഗത്തും ഉണ്ടാകും. 'ആട് 2' സമ്മാനിച്ചതുപോലുള്ള വലിയ വിജയം 'ആട് 3'-യും നേടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യും

ENGLISH SUMMARY:

Aadu 3 shooting halted after Vinayakan's injury. The actor sustained muscle injuries during the filming of action sequences for the movie, and doctors have advised him six weeks of rest.