സംഗീതത്തിന്‍റെ അപൂര്‍വ വിരുന്നൊരുക്കി മഴവില്‍ മനോരമ മ്യൂസിക് അവാര്‍ഡ് സംഗീത നിശ ഇന്ന് പ്രേക്ഷകര്‍ക്കു മുന്നില്‍. സംഗീത സംവിധായകന്‍ ഔസേപ്പച്ചന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും ഗായകന്‍ ഉണ്ണിമേനോന് ഗോള്‍ഡന്‍ വോയിസ് പുരസ്കാരവും സമ്മാനിക്കുന്ന വേദിയില്‍ മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അണിനിരക്കും. സംപ്രേഷണം ഇന്ന് രാത്രി 7ന് മഴവില്‍ മനോരമയില്‍
കേരളത്തിന്‍റെ ഏറ്റവും സമ്പന്നമായി സംഗീത രാവ് സമ്മാനിക്കുന്നത് അതുല്യ നിമിഷങ്ങള്‍. ഔസേപ്പച്ചന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചത് ഗുരുസ്ഥാനീയനായ ജെറി അമല്‍ദേവ് നാലര പതിറ്റാണ്ടിലെത്തിയ സംഗീത യാത്രക്കുള്ള അംഗീകാരമായി ഉണ്ണിമേനോനെ തേടിയെത്തിയത് ഗോള്‍ഡന്‍ വോയിസ് പുരസ്കാരം. കേരളം ഏറ്റുപാടിയ തുടരും സിനിമയിലെ കണ്‍മണിപ്പൂവേയിലൂടെ എംജി ശ്രീകുമാര്‍ മികച്ച ഗായകനായി. ചിന്‍മയി ശ്രീപദയും നേഹ എസ് നായരും ഗായികയ്ക്കുള്ള അവാര്‍ഡ് പങ്കിട്ടു. 2025 ല്‍ സൂപ്പര്‍ ഹിറ്റുകളുടെ പരമ്പര തീര്‍ത്ത ജയ്ക് ബിജോയ് ഗാന–പശ്ചാത്തല സംഗീതങ്ങള്‍ക്കുള്ള ഇരട്ട നേട്ടം കൈക്കലാക്കി. മനു മഞ്ജിത്താണ് മികച്ച ഗാന രചയിതാവ്. ഓണം മൂഡിലൂടെ കേരളത്തെ ഇളക്കിമറിച്ച സംഘം സോങ് ഓഫ് ദ ഇയര്‍ പുരസ്കാരവുമായി വേദിയില്‍ ആവേശം വിതറി.
ഫെജോ ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനര്‍ഹനായി. മലയാള സംഗീത രംഗത്തെ പ്രമുഖരൊന്നിച്ച് അണിനിരന്ന വേദി ഗാനവൈവിധ്യത്തിന്‍റെ അരങ്ങായി മാറി.