സിനിമയ്ക്കുള്ളിലെ വിമര്‍ശനങ്ങള്‍ ഒരിക്കലും വ്യക്തിപരമായിരുന്നില്ലെന്ന് ആവര്‍ത്തിച്ചിരുന്ന ശ്രീനിവാസന്‍ പക്ഷെ സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെ വ്യക്തിപരമായ നിലപാട് മറച്ചുവച്ചില്ല. പൊതുവിഷയങ്ങളിലെ തുറന്നുപറച്ചിൽ പലപ്പോഴും വിവാദമായപ്പോഴും വാവിട്ട വാക്കില്‍ ശ്രീനിവാസന്‍ ഉറച്ചുനിന്നു.
സിനിമയിലെ വിമര്‍ശനങ്ങള്‍ ആസ്വാദനലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നുവെന്നും ആരോടെങ്കിലും വ്യക്തിപരമായി പറയേണ്ട കാര്യങ്ങള്‍ക്ക് സിനിമ ഉപയോഗിച്ചിട്ടുമില്ലെന്നും ശ്രീനിവാസന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
സിനിമ തന്നിലുണ്ടാക്കിയ ലക്ഷ്യബോധത്തെക്കുറിച്ചും ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞു. അങ്ങനെ ഒട്ടേറെ സിനിമകളുടെ ഭാഗമായി നിൽക്കുന്നതിനിടെ അസുഖബാധിതനായിട്ടും പൊതുവിഷയങ്ങളില്‍ പക്ഷെ ശ്രീനിവാസന്‍ സ്വന്തം നിലപാട് മയപ്പെടുത്തിയില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ പരാമര്‍ശങ്ങള്‍ വിമര്‍ശനത്തിന് വഴിതുറന്നപ്പോള്‍ കെ റയില്‍ വിഷയത്തില്‍ ശ്രീനിവാസന്‍റെ നിലപാടിന് കയ്യടിച്ചവരായിരുന്നു ഏറെയും.