rathika-photo

TOPICS COVERED

ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിക്കവേ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി രാധിക ആപ്‌തേ. ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സെറ്റിലുള്ള ഒരേയൊരു സ്ത്രീ താൻ മാത്രമായിരുന്നു എന്നും അവർ ചിത്രീകരണത്തിനിടെ ശരീരത്തിൽ കൂടുതൽ പാഡിംഗ് ചേർക്കാൻ ആവശ്യപ്പെട്ടത് തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു എന്നും നടി പറഞ്ഞു.

ആ സെറ്റിലെ ഒരേയൊരു സ്ത്രീ താനായിരുന്നുവെന്നും, അവിടെയുണ്ടായിരുന്നവർ തന്‍റെ ശരീരത്തിൽ കൂടുതൽ പാഡിംഗ് ചേർക്കാൻ ആവശ്യപ്പെട്ടത് തന്നെ ബുദ്ധിമുട്ടിച്ചുവെന്നും രാധിക പറഞ്ഞു. മാറത്തും ശരീരത്തിന്റെ പിൻഭാഗത്തും കൂടുതൽ പാഡിംഗ് വെക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ, ഇനിയും എത്രത്തോളം പാഡിംഗ് വേണം? എന്ന് താൻ തിരിച്ചു ചോദിച്ചതായി രാധിക വെളിപ്പെടുത്തി. കൂടുതൽ പാഡിംഗ് വേണം എന്ന രീതിയിലുള്ള അവരുടെ ആവശ്യങ്ങൾ തന്നെ അസ്വസ്ഥയാക്കിയെന്നും രാധിക ഓർക്കുന്നു.

ടിസ്ക ചോപ്രയുടെ ആദ്യ സംവിധാന സംരംഭമായ 'സാലി മൊഹബ്ബത്ത്' ആണ് രാധിക ആപ്‌തെയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദിവ്യേന്ദുവിനൊപ്പം അഭിനയിച്ച ഈ സസ്പെൻസ്-ഇമോഷണൽ ചിത്രം നിലവിൽ ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Radhika Apte reveals a distressing experience she faced while filming a South Indian movie. The actress was asked to add more padding to her body, which made her uncomfortable during the shooting.