കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മാറ്റിവയ്ക്കാന്‍ സാംസ്കാരിക മന്ത്രാലയം നിര്‍ദേശിച്ചു. പിന്നാലെ ജേതാക്കളുടെ പേരുകള്‍ എക്സിക്യുട്ടീവ് സമിതി അംഗങ്ങള്‍ പുറത്തുവിട്ടു. മലയാളത്തില്‍ നിന്ന് എന്‍. പ്രഭാകരന്‍റെ മായാമനുഷ്യര്‍ ആണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
വൈകിട്ട് മൂന്നുമണിക്കായിരുന്നു സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ വാര്‍ത്താസമ്മേളനം മാറ്റിയതായി അറിയിപ്പുവന്നു. ഭരണപരമായ കാരണങ്ങള്‍ എന്നായിരുന്നു വിശദീകരണം. സാംസ്കാരിക മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് വാര്‍ത്താ സമ്മേളനം മാറ്റിയതെന്നും ചരിത്രത്തില്‍
ആദ്യമായാണ് ഇത്തരം ഒരു ഇടപെടല്‍ എന്നും അക്കാദമി എക്സിക്യുട്ടീവ് അംഗം കെ.പി.രാമനുണ്ണി പറഞ്ഞു. പേരുകള്‍ അന്തിമമാക്കിയതാണ്. അതില്‍ ഒരുകാരണവശാലും മാറ്റം വരുത്തില്ലെന്നും രാമനുണ്ണി
സാംസ്കാരിക മന്താലയത്തിന്‍റെ ഇടപെടലില്‍ ശക്തമായ പ്രതിഷേധം അറിയിക്കാന്‍ ഒരുങ്ങുകയാണ് അക്കാദമി എക്സിക്യുട്ടീവ് സമിതി അംഗങ്ങള്‍. മലയാളത്തില്‍ നിന്ന് 10 കൃതികളാണ് പുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍നിന്നാണ് 2019 ല്‍ പുറത്തിറങ്ങിയ എന്‍.പ്രഭാകരന്‍റെ മായാമനുഷ്യര്‍ ജൂറി തിരഞ്ഞെടുത്തത്.