കേരള ഗാനത്തിനായി ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍ ക്ലീഷേ ആയതിനാല്‍ അതു തള്ളിയെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍. ബി.കെ.ഹരിനാരായണന്റെ വരികളാണ് പരിഗണനയില്‍. അന്തിമതീരുമാനം വിദഗ്ധ സമിതി എടുക്കുമെന്ന് സാഹിത്യ അക്കാദമി നേതൃത്വം തൃശൂരില്‍ വ്യക്തമാക്കി. കേരള ഗാന വിവാദത്തിൽ പൊട്ടിത്തെറിച്ച് ശ്രീകുമാരൻ തമ്പി. ഒളിച്ചിരുന്ന് ആക്രമിക്കുന്ന കുറുക്കന്റെ സ്വഭാവമാണ് സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദനെന്നും അവസരമുണ്ടാക്കി ബോധപൂർവം അപമാനിച്ചെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു. ശ്രീകുമാരന്‍ തമ്പിയെ അപമാനിച്ചോ അക്കാദമി? അഭിപ്രായം രേഖപ്പെടുത്താം...