തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രയില്‍ വലിയ ചര്‍ച്ചയായതാണ് നയന്‍താരയും സിമ്പുവും തമ്മിലുള്ള പ്രണയവും വേര്‍പിരിയലും. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ചോര്‍ന്നത് തന്നെ ഏറെ വേദനിപ്പിച്ചിരുന്നു എന്ന് പറയുകയാണ് സിമ്പു. തന്‍റെ ക്യാമറയിലാണ് ചിത്രം എടുത്തതെന്നും എന്നാല്‍ എങ്ങനെയാണ് അത് ചേര്‍ന്നതെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ജയ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിമ്പുവിന്‍റെ തുറന്നുപറച്ചില്‍.
'ബാങ്കോക്കില്‍ ഒരു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് എനിക്ക് കോള്‍ വന്നത്, നിങ്ങളും നയന്‍താരയും ചുംബിക്കുന്ന ചിത്രം പുറത്തുവന്നു എന്നായിരുന്നു കോളില്‍ പറഞ്ഞത്. വല്ലഭന്‍ സിനിമയില്‍ ഞങ്ങള്‍ ഉപയോഗിക്കാത്ത ചില ചുംബനരംഗങ്ങളുണ്ടായിരുന്നു. അതിലേതെങ്കിലുമായിരിക്കും എന്ന് വിചാരിച്ച് ഞാനത് വിട്ടു. പക്ഷേ റൂമിലെത്തി ഫോണ്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ ഒരു സ്വകാര്യ ചിത്രം കണ്ടു. ദുബായിലായിരുന്നപ്പോള്‍ ഒരു പുതിയ ലാപ്ടോപ്പും ക്യാമറയും വാങ്ങിയിരുന്നു. ആ സമയത്ത് ആ ക്യാമറയില്‍ കാഷ്വലായി എടുത്ത ചിത്രമാണത്. അത് എങ്ങനെ ചോര്‍ന്നു എന്ന് എനിക്കറിയില്ല. എനിക്ക് വളരെ വിഷമം തോന്നി,' സിമ്പു പറഞ്ഞു.
താനൊരു പ്ലേയ് ബോയ് ആണെന്നും എന്നാൽ ഒരു പെൺകുട്ടിയുടെയും സമ്മതം ഇല്ലാതെ അവരെ തൊട്ടിട്ടില്ലെന്നും സിമ്പു പറഞ്ഞു. 'ശരിയാണ്, ഞാൻ ഒരു പ്ലേ ബോയ് തന്നെയാണ്. പക്ഷെ ഒരു പെൺകുട്ടിയെയും അവളുടെ ഇഷ്ടത്തോടെ അല്ലാതെ തൊട്ടിട്ടില്ല. എവിടെ വേണമെങ്കിലും സത്യം ചെയ്ത് എനിക്ക് അത് പറയാൻ സാധിക്കും. സെക്‌സിന്റെ കാര്യത്തില്‍ ഞാന്‍ ഒരു വെര്‍ജിനാണ്. കാരണം ഞാന്‍ മേക്കിങ് ലവ് ആണ് ഓരോ ബന്ധത്തിലും ചെയ്തത്. നമുക്ക് ഇഷ്ടപ്പെട്ട ആളോടൊപ്പം ശാരീരബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് സ്‌നേഹമാണ്, മേക്കിങ് ലവ് ആണ്. എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടുവെങ്കിൽ പരസ്പരം ഞങ്ങൾ സ്നേഹിക്കും, സന്തോഷമായി ഇരിയ്ക്കും,' സിമ്പു പറഞ്ഞു.