നവാഗതനായ രാധേ ശ്യാം വി സംവിധാനം ചെയ്യുന്ന ‘മധുര കണക്ക്’ ചിത്രത്തിന്‍റെ ട്രെയ്ലർ പുറത്ത്. ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഹരീഷ് കണാരൻ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ‘മധുര കണക്ക്’. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ 4ന് പ്രേക്ഷകരിലേക്ക് എത്തും.
ഹരീഷ് പേരടിയുടെ മകൻ വിഷ്ണു പേരടിയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, നിഷാ സാരങ്, സനൂജ, ആമിനാ നിജാം, കെപിഎസി ലീല, രമാദേവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ.എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടിയും നസീർ എൻ എമ്മും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവഹിക്കുന്നു. കഥ, തിരക്കഥ,സംഭാഷണം ഒരുക്കിയത് എ ശാന്തകുമാർ. സന്തോഷ് വർമ്മയും നിഷാന്ത് കൊടമനയും ചേർന്ന് എഴുതിയ വരികൾക്ക് പ്രകാശ് അലക്‌സാണ് സംഗീതം നിർവഹിക്കുന്നത്.