രാഷ്ട്രീയം തന്‍റെ സിനിമ ജീവിതത്തെ ബാധിച്ചെന്ന് സുരേഷ് ഗോപി, മനോരമ ന്യൂസ് 'ന്യൂസ് മേക്കർ 2024' പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അവാർഡ് പട്ടികയിൽനിന്ന് പലപ്പോഴും തന്‍റെ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നും അവാർഡ് മുടക്കുന്ന ജൂറി അംഗങ്ങളെ തനിക്ക് അറിയാമെന്നും മന്ത്രിയായതിനാൽ കേന്ദ്രജൂറി സിനിമകൾ പരിഗണിച്ചില്ലെന്നും അതിൽ കേന്ദ്രസർക്കാരിനോട് അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ ഇതുവരെ ഒരു പത്മ പുരസ്കാരത്തിന് വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നും എന്നാൽ ആരൊക്കെ അപേക്ഷിച്ചിട്ടുണ്ടെന്നും ആർക്കെല്ലാം വേണ്ടി താൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് തനിക്ക് മാത്രമെ അറിയുവെന്നും സുരേഷ് ഗോപി പറഞ്ഞു. തന്‍റെ ചുവന്ന പട്ടിൽ പുതച്ച് കിടത്തുമ്പോൾ ഗൺ സല്യൂട്ട് തരാൻ പേരിനെപ്പൊരുത്തമുള്ള ‘ഭരത്’ തന്നെ ധാരാളമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി,
അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് സുരേഷ് ഗോപി 'മനോരമ ന്യൂസ് ന്യൂസ്മേക്കർ 2024' പുരസ്കാരത്തിന് അർഹനായത്. മറ്റു പ്രചാരണങ്ങളിൽ വഴിപ്പെടാതെ പ്രേക്ഷകർ തന്നോട് കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരമെന്നും അവരോട് നന്ദിയുണ്ടെന്നും സുരേഷ്ഗോപി പ്രതികരിച്ചിരുന്നു. ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെയാണ് മനോരമ ന്യൂസ് ന്യൂസ് മേക്കർ 2024 സംഘടിപ്പിച്ചത്.