മോഹൻലാൽ ഫാൻസ് അസോസിയേഷൻ മാവേലിക്കര ഭാരവാഹി ആയിരുന്ന കൊറ്റാർകാവില്‍ രാഹുൽ മരണപ്പെട്ടു. മാവേലിക്കര കൊറ്റാർകാവ് ശ്രീദുർഗ്ഗയുവജന സമിതി പ്രസിഡന്റായ രാഹുലിന് ട്രെയിൻ തട്ടി കാലിൽ മുറിവേറ്റിരുന്നു. ഇതിന്‍റെ ചികിത്സയുമായി കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുമ്പോഴാണ് മരണം. ‘പ്രിയ സഹോദരൻ രാഹുലിന് വേദനയോടെ ആദരാഞ്ജലികൾ.ഓൾ കേരള മോഹൻലാൽ ഫാൻസ് മാവേലിക്കര ഏരിയ കമ്മറ്റി സെക്രട്ടറി ആയിരുന്നു രാഹുൽ’ മോഹന്‍ലാല്‍ കുറിച്ചു.
സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ ഫാന്‍സ് രാഹുലിന് ആദരാഞ്ജലി അര്‍പ്പിച്ചു. കടുത്ത മോഹന്‍ലാല്‍ ആരാധകനായ രാഹുൽ മോഹന്‍ലാല്‍ സിനിമകളുടെ വിശേഷവും ലൊക്കേഷന്‍ കാഴ്ചകളും സ്ഥിരം പങ്കുവയ്ക്കുമായിരുന്നു.