TOPICS COVERED

കൊല്ലത്തേക്ക് യാത്ര ചെയ്യുന്ന യുവതി, അത്യാവശ്യമായി ബസ് സ്റ്റോപ്പില്‍ വച്ച് ആണുങ്ങളുടെ ശുചിമുറിയില്‍ കയറേണ്ടി വന്നു. പിന്നെ അവിടെ നടക്കുന്ന സദാചാര കണ്ണുകളെ എങ്ങനെ ആ യുവതി പ്രതിരോധിക്കുന്നുവെന്നാണ് കെ ആര്‍ ആകാശ് ഒരുക്കിയ തുടരും എന്ന ഹ്രസ്വ ചിത്രം പറഞ്ഞ് വയ്ക്കുന്നത്. സമൂഹം ഒന്നാകെ രാത്രിയില്‍ യാത്ര ചെയ്യുന്ന യുവതിയെ എങ്ങനെ നോക്കി കാണുന്നുവെന്നും ചിത്രം പറയുന്നു.

ഒരു സ്ത്രീ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് രാത്രിയില്‍ വന്നാല്‍ ചൂഷണ നോട്ടവുമായി വരുന്ന ആണ്‍കൂട്ടത്തെ ചിത്രം തുറന്ന് കാട്ടുന്നു. മികച്ച രീതിയില്‍ കഥ പറഞ്ഞ് പോകുന്ന ഹ്രസ്വ ചിത്രം ഇതിനോടകം സൈബറിടത്ത് വൈറലാണ്. കെ ആര്‍ ഹര്‍ഷയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Short film 'Thudarum' addresses the prevalent issue of moral policing and safety concerns faced by women traveling alone in Kerala. It highlights the societal perceptions and vulnerabilities women encounter, making it a thought-provoking commentary on contemporary issues.