വിനായകൻ നായകനായും മമ്മൂട്ടി വില്ലനായും എത്തുന്ന കളങ്കാവൽ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്നറിയുമോ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ചോദ്യത്തോടൊപ്പമാണ് ട്രെയിലർ അവസാനിക്കുന്നത്. കേരള പൊലീസിന്‍റെ അസാധാരണമായ ഒരു കുറ്റാന്വേഷണത്തിന്‍റെ കഥയാണ് കളങ്കാവല്‍ എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
സയനൈഡ് മോഹന്‍റെ കഥയാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സൂചനയും ട്രെയിലര്‍ നല്‍കുന്നില്ല. എന്താണ് കളങ്കാവലില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സര്‍പ്രൈസെന്ന് കാത്തിരുന്ന് തന്നെ കാണണം. മമ്മൂട്ടി കമ്പനിയുടെ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. നവംബർ 27 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ജിതിന്‍ കെ ജോസാണ് ചിത്രത്തിന്‍റെ സംവിധായകന്‍. "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീൽ നൽകുന്ന ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മുജീബ് മജീദ് സംഗീതം നൽകി, സിന്ധു ഡെൽസൺ ആലപിച്ച ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ.ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.