'ഒരൊറ്റ മെസേജ്, അദ്ദേഹം ഇങ്ങ് വന്നു', നടിയും സംവിധായികയുമായ രേവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്. രേവതിയും മമ്മൂട്ടിയും ഭാഗമായ പുതിയ പ്രോജക്റ്റിന്റെ ഭാഗമായാണ് മമ്മൂട്ടി ഡബ്ബിങ് സ്റ്റുഡിയോയിൽ എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും രേവതി പങ്കുവച്ചു. ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തുടങ്ങിവരും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു.
പുതിയ പ്രൊജക്റ്റിൽ സംവിധായകൻ രഞ്ജിത്തും അസോസിയേറ്റ് ചെയ്യുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ, മമ്മൂട്ടി ഡബ്ബ് ചെയ്ത ഈ പുതിയ പ്രോജക്റ്റിൻ്റെ വിശദാംശങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനാല്‍ പ്രേക്ഷകര്‍ക്കും ആകാംക്ഷ ഏറെയാണ്.
രേവതിയുടെ പോസ്റ്റ്
അതെ, സാക്ഷാൽ മമ്മൂക്ക. മിക്കവാറും എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെയാണ്. ഒരൊറ്റ മെസ്സേജ് അയച്ചതേയുള്ളൂ, അദ്ദേഹം വന്ന് ഞങ്ങളുടെ ഷോയെ ഒരുത്സവമാക്കി മാറ്റി. റസൂൽ പൂക്കുട്ടി, ശങ്കർ രാമകൃഷ്ണൻ, ലാൽ മീഡിയയിലെ സൗണ്ട് എൻജിനീയറായ സുബിൻ എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകിക്കൊണ്ട് അദ്ദേഹത്തിനൊപ്പമുണ്ട്. ഇത് ഉടൻ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തും