സുചിത്ര മോഹൻലാലും മകൾ വിസ്‌മയ മോഹൻലാലും കൊല്ലൂർ മൂകാംബികാ ദേവിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തിൽ ദർശനം നടത്തി. പുതിയ പ്രതീക്ഷകളോടെ ചലച്ചിത്ര ലോകത്തേക്ക് കടക്കുന്ന മകൾ വിസ്മയയ്ക്ക് വേണ്ടി അനുഗ്രഹം തേടിയാണ് ഇരുവരും കൊല്ലൂരിലെത്തിയത്. ക്ഷേത്രാചാരപ്രകാരമുള്ള പൂജകളിലും ചടങ്ങുകളിലും ഇരുവരും പങ്കെടുത്തു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ വിസ്മയ സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. വിസ്മയയുടെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചതുമുതൽ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.