reshmika-vijay

വിജയ് ദേവരകൊണ്ടയെ കുറിച്ച് രശ്മിക പറ‍ഞ്ഞ വാക്കുകളാണ് ഇപ്പോൾ സൈബറിടത്ത് വൈറല്‍. ‘ഹോണസ്റ്റ് ടൗൺഹാൾ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രശ്മിക മന്ദാന മനസ്സുതുറന്നത്. ഇതുവരെ കൂടെ അഭിനയിച്ചവരിൽ ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹം എന്ന ചോദ്യത്തിന് വിജയ് ദേവരകൊണ്ട എന്നായിരുന്നു രശ്മികയുടെ മറുപടി. പങ്കാളിയെക്കുറിച്ചുള്ള സങ്കൽപങ്ങളും രശ്മിക അഭിമുഖത്തിൽ പങ്കുവച്ചു.

vijay-rashmika

‘സത്യസന്ധമായും ആഴത്തിലും മനസ്സിലാക്കാൻ കഴിവുള്ള ഒരാളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കാൻ മടിയില്ലാത്ത ഒരാളെയാണ് എനിക്ക് വേണ്ടത്, യഥാർത്ഥത്തിൽ നല്ലവനായ ഒരാൾ. എനിക്കൊപ്പമോ എനിക്ക് വേണ്ടിയോ യുദ്ധം ചെയ്യാൻ കഴിയുന്ന ഒരാളെയാണ് വേണ്ടത്. നാളെ എനിക്കെതിരെ ഒരു യുദ്ധമുണ്ടായാൽ എനിക്ക് വേണ്ടി പോരാടുന്നയാളായിരിക്കണം. ഞാനും അത് തന്നെ ചെയ്യും. അവന് വേണ്ടി ‍ഞാനും വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ തയാറാണ്.’ രശ്മിക പറഞ്ഞു. 

വിജയ്‌ ദേവരകൊണ്ടയുമായുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രശ്മികയുടെ പരമാർശം.2018ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.

ENGLISH SUMMARY:

Rashmika Mandanna's recent interview has sparked speculation about her relationship with Vijay Deverakonda. The actress expressed her ideal partner as someone honest, understanding, and willing to fight for her, fueling rumors of a potential romance with the actor.