യാത്രക്കിടയില്‍ നടി പ്രവീണയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍. തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് പ്രവീണയും രാമകൃഷ്ണനും കണ്ടുമുട്ടിയത്. കണ്ടപ്പോള്‍ തന്നെ വന്ന് കെട്ടിപ്പിടിച്ച പ്രവീണ കൊച്ചേട്ടന്‍റെ അനുജനല്ലെ എന്നാണ് പറഞ്ഞത്. ഒരുപാട് ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രവീണ കുറേ സങ്കടപ്പെട്ട് കരഞ്ഞെന്നും രാമകൃഷ്ണന്‍ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി ചേട്ടൻ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തിന്റെ സഹോദരി വാസന്തിയായി അഭിനയിച്ചത് പ്രവീണയായിരുന്നു. വാസന്ത്യേ എന്നവിളി വെറുതെ അഭിനയിക്കാൻ വേണ്ടി മാത്രം വിളിച്ചതായിരുന്നില്ലെന്നും ആ ഉൾവിളി അവരിൽ ഇപ്പോഴുമുണ്ട്. അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവർ നെഞ്ചേറ്റിയിട്ടുണ്ടെന്നും പറഞ്ഞാണ് രാമകൃഷ്ണന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് നടി പ്രവീണയെ കണ്ടത്. കണ്ടമാത്രയിൽ ഒരുപാട് നാളത്തെ പരിചയത്തോടെ എന്നെ വന്ന് കെട്ടിപ്പിടിച്ചു. എന്‍റെ കൊച്ചേട്ടന്‍റെ അനുജനല്ലെ എന്ന് പറഞ്ഞ്.
അതെ.... വർഷങ്ങൾക്ക് മുമ്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.. എന്ന ചിത്രത്തിൽ മണി ചേട്ടൻ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തിന്റെ സഹോദരി വാസന്തിയെ അവിസ്മരണീയമാക്കിയ പ്രവീണ ഒരുപാട് വിശേഷങ്ങൾ പങ്കുവച്ചു... കുറേ സങ്കടപ്പെട്ടു കരഞ്ഞു. ഒടുവിൽ വീണ്ടും കാണാം എന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി യാത്രയായി... വാസന്ത്യേ.... എന്നവിളി വെറുതെ അഭിനയിക്കാൻ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല.... ആ... ഉൾ വിളി അവരിൽ ഇപ്പോഴും ഉണ്ട്... അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവർ നെഞ്ചേറ്റിയിട്ടുണ്ട്.