kaantha-trailer

TOPICS COVERED

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കാന്താ' ട്രെയിലര്‍ പുറത്ത്. ദുല്‍ഖര്‍ പ്രകടനത്തില്‍ ഞെട്ടിക്കുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. മൂന്ന് മിനിട്ട് പത്ത് സെക്കന്‍റ് നീണ്ട ദൈര്‍ഘ്യമേറിയ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.  ട്രെയിലറില്‍ ദുല്‍ഖറിനൊപ്പം റാണ ദഗ്ഗുബതിയും എത്തുന്നുണ്ട്. ടീസറില്‍ വ്യക്തമാക്കാത്ത  താരത്തിന്‍റെ ക്യാരക്റ്റര്‍ ലുക്ക് ഇതാദ്യമായാണ് പുറത്തുവിടുന്നത്. 

ട്രെയിലര്‍ പുറത്തുവന്നതോടെ ദുല്‍ഖറിന്‍റെ പ്രകടനത്തിലേക്ക് തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ഡിക്യു പ്രകടനത്തില്‍ ഞെട്ടിക്കുമെന്ന് ഉറപ്പാണെന്നാണ് ഒരു കമന്‍റ്. 'ദുല്‍ഖറിന്‍റെ മാസ്റ്റര്‍ പീസ്', 'രാക്ഷസ നടികര്‍', 'നാഷണല്‍ അവാര്‍ഡ് ലോഡിങ്' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

1950 കാലഘട്ടത്തിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ നടക്കുന്നത്. നടനായി തന്നെ ദുല്‍ഖര്‍ അഭിനയിക്കുമ്പോള്‍ സംവിധായകനായി നിര്‍ണായക വേഷത്തില്‍ സമുദ്രക്കനിയുമുണ്ട്. ഭാഗ്യശ്രീ ബോസ്ലെയാണ് ചിത്രത്തില്‍ നായികയാവുന്നത്. വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാചിത്രം നിർമ്മിക്കുന്നത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ENGLISH SUMMARY:

Dulquer Salmaan's Kaantha trailer is out, promising a stunning performance. The film is set in 1950s Madras and is generating significant buzz among South Indian cinema fans.