dq-suresh

ഭൂട്ടാന്‍ വാഹനക്കേസില്‍ പ്രതികരണവുമായി സുരേഷ് ഗോപി. മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ പുരസ്കാര സമര്‍പ്പണ ചടങ്ങിനിടെ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. 

ജോണിലൂക്കോസ്: ഇപ്പോൾ ഭൂട്ടാനിൽ നിന്നുള്ള വാഹനം കടത്തുന്ന സംബന്ധിച്ച് ചില റൈഡുകൾ സിനിമാ താരങ്ങളുടെ വീട്ടിൽ നടന്നപ്പോൾ താങ്കൾ അവർക്കൊപ്പമാണ് നിന്നുകൊണ്ടാണ് പ്രതികരിച്ചത് അത് ഒരുപക്ഷേ അവിടുത്തെ കേരളത്തിലെ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായിട്ട് സ്വർണ്ണ കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എന്നാണ് പറഞ്ഞത്? 

സുരേഷ് ഗോപി: നെവർ യു ചെക്ക് മൈ വെർബാറ്റിം. ഐ വാസ് വെരി ക്ലിയർ. ഐ ആം റെസ്പോൺസിബിൾ ടു ദ യൂണിയൻ കൗൺസിൽ ബൈ ഓത്ത്. ഞാൻ എന്താ അവിടെ പറഞ്ഞത്? സ്വർണ്ണ കൊള്ള മറച്ചുവെച്ച് ഇപ്പോൾ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് സിഡിയും നാളെ എൻഐഎയും സിബിഐയും ഒക്കെ നോക്കിക്കോളും. അതിന്‍റെ സത്യം പുറത്തുവരട്ടെ. നിങ്ങൾ ഒരു പോണ്ടിച്ചേരി കുറെ കാലമായിട്ട് ഉണ്ടാക്കുന്നുണ്ടല്ലോ. ഇതാ ഞാൻ ഉപയോഗിച്ച വാക്ക് എന്തായി? ഇതുവരെ അതിനൊരു നിശ്ചയമായോ കോടതിയിൽ ഇരിക്കുന്ന ആയതുകൊണ്ട് എനിക്ക് അതിന്‍റെ സത്യം തുറന്നു പറയാൻ പാടില്ല. ഞാൻ അതും ബഹുമാനിക്കുന്നു. അതുകൊണ്ടാണ് അതുപോലെ ആ താരങ്ങളെ നിങ്ങൾ പിന്നാലെ പോയി ഇത് കവർ അപ്പ് ചെയ്യാൻ നോക്കാതെ സ്വർണ്ണക്കൊള്ള നിങ്ങൾ ഫോക്കസ് ചെയ്യൂ എന്ന് എന്നാണ് പറഞ്ഞത്. അല്ലാതെ അവരെ പ്രൊട്ടക്റ്റ് ചെയ്തിട്ടില്ല, പ്രൊട്ടക്റ്റ് ചെയ്യാൻ ഒക്കത്തില്ല. ഞാൻ അത് ദുൽഖറിനെ വിളിച്ച് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ നേരിട്ട്. എനിക്ക് പോലും നിന്നെ പ്രൊട്ടക്റ്റ് ചെയ്യാൻ ഒക്കത്തില്ല. കീപ് യുവർ സെൽഫ് ക്ലിയർ എന്ന് ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ടല്ലോ.

ENGLISH SUMMARY:

Suresh Gopi responds to the Bhutan vehicle case allegations during a News Maker Award ceremony. He clarifies his stance, stating he supports a thorough investigation and did not intend to protect anyone involved, even fellow actors, urging the media to focus on the gold smuggling case instead.