മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രമ്യ സുരേഷ്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രമ്യ മോഡലിങ്ങിലും സജീവമാണ്.
താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പിലാണ് രമ്യ. നിവേദ്യയാണ് ചിത്രം പകര്‍ത്തിരിക്കുന്നത്, നിങ്ങള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതാണെന്നും ഇനിയും മനോഹരമായ സിനിമകള്‍ കിട്ടട്ടെയെന്നുമാണ് കമന്‍റ് ബോക്സിലെ അഭിപ്രായങ്ങള്‍.